ETV Bharat / bharat

തമിഴ്‌നാടിനെ അധിക്ഷേപിച്ച സംഭവം; ശോഭ കരന്ദലജയ്‌ക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്‌റ്റേ - TN remark of Shobha Karandlanje - TN REMARK OF SHOBHA KARANDLANJE

തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദലജെ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്‌റ്റിസ് കൃഷ്‌ൾ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണം സ്‌റ്റേ ചെയ്‌തത്.

SHOBHA KARANDLANJE  GEROGATORY COMMENT  BJP CANDIDATE  KARNATAKA HIGHCOURT
High Court stays the case against Shobha Karandlanje over derogatory remark on TN
author img

By ETV Bharat Kerala Team

Published : Mar 22, 2024, 8:14 PM IST

ബെംഗളൂരു: തമിഴ്‌ ജനതയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവന നടത്തിയ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയ്‌ക്കെതിരെയുള്ള അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദലജെ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്‌റ്റിസ് കൃഷ്‌ൾ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രസംഗം എന്ന് പറയുന്നത് മുത്ത് പൊഴിയുന്നത് പോലെയാകണമെന്ന് ബെഞ്ച് കരന്ദലജയെ ഉപദേശിച്ചു. കൂടാതെ, എങ്ങനെ സംസാരിക്കണമെന്ന് കക്ഷികള്‍ക്ക് പറഞ്ഞ്‌ കൊടുക്കണമെന്ന് കരന്ദലജെയുടെ അഭിഭാഷകനോട് ബെഞ്ച് വാക്കാൽ അറിയിച്ചു.

ബെംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ ശോഭ കരന്ദലജെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലെത്തി ബോംബ് സ്‌ഫോടനം നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നിങ്ങനെയാണ് കരന്ദലജെ നഗർപേട്ടയിൽ പറഞ്ഞത്.

കേന്ദ്ര മന്ത്രിയുടെ വിദ്വേഷ പ്രസ്‌താവനയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ അപലപിച്ചിരുന്നു. പരാമര്‍ശത്തിന് പിന്നാലെ ഇവര്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. എതിർപ്പ് ശക്തമായതോടെ ശോഭ കരന്ദലജെ തമിഴ്‌നാടിനെതിെരയുള്ള പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറഞ്ഞു.

സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ ശോഭ കരന്ദലജെയ്‌ക്കെതിരെ നഗർതാപേട്ട് പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് കേസെടുക്കുന്നത്.

Also Read : അപകീർത്തി പരാമർശം; ശോഭ കരന്ദ്‌ലാജെ എംപിക്കെതിരെ വീണ്ടും കേസ് - FIR Against Shobha Karandlaje

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.