ETV Bharat / bharat

സുനിത കെജ്‌രിവാളിനെ സന്ദര്‍ശിച്ച് ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന - Kalpana Meets Sunita Kejriwal

ഇഡി കെണിയില്‍ വീണ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച. വികാര നിര്‍ഭരമായ കൂടിക്കാഴ്‌ചയ്ക്ക് വേദിയായത് ഡല്‍ഹിയിലെ 6ത് ഫ്ലാഗ് സ്‌റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.

KALPANA MEETS SUNITA KEJRIWAL  FORMER JHARKHAND C M HEMANT SOREN  C M RESIDENCE 6 FLAGSTAFF ROAD  MEETING LASTED FOR 20 MINUTES
Former Jharkhand Chief Minister Hemant Soren's wife Kalpana Soren met Sunita Kejriwal at Delhi Chief Minister's residence on 6 Flagstaff Road on Saturday
author img

By ETV Bharat Kerala Team

Published : Mar 30, 2024, 10:19 PM IST

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വീട്ടിലെത്തി സുനിത കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്‌ച ഇരുപത് മിനിറ്റോളം നീണ്ടു.

ഝാര്‍ഖണ്ഡിലെ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരിയില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത സോറന്‍ ജയിലിലാണ്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യറാലിയില്‍ പങ്കെടുക്കാനാണ് കവിത സോറന്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറനും നാളെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കെജ്‌രിവാളിന്‍റെ അറസ്‌റ്റിന് ശേഷമാണ് റാലി നിശ്ചയിച്ചത്.

Also Read: കെജ്‌രിവാളിന് പിന്തുണ തേടി വാട്‌സ്ആപ് കാമ്പയിൻ; ഭർത്താവ് വെല്ലുവിളിച്ചത് സ്വേച്‌ഛാധിപത്യ ശക്‌തികളെയെന്ന് സുനിത കെജ്‌രിവാൾ - Kejriwal Arrest WhatsApp Campaign

സുനിത കെജ്‌രിവാളും നാളെ നടക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഈമാസം 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു അറസ്‌റ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.