ETV Bharat / bharat

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ യാത്രകള്‍ക്ക് 2 ഹെലികോപ്‌റ്റര്‍; ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് പ്രതിപക്ഷം

author img

By ETV Bharat Kerala Team

Published : Feb 23, 2024, 12:41 PM IST

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ യാത്രകള്‍ക്ക് 2 ഹെലികോപ്‌റ്റര്‍. മുഖ്യമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ഭരണപക്ഷം. പൊതു ഖജനാവ് കൊള്ളയടിക്കാനുള്ള തന്ത്രമെന്ന് പ്രതിപക്ഷം.

Two new helicopters  ജഗന്‍മോഹന്‍ റെഡ്ഡി ഹെലികോപ്‌റ്റര്‍  Chief Minister Jaganmohan Reddy  ആന്ധ്രപ്രദേശ് ജഗന്‍ മോഹന്‍ റെഡ്ഡി
Opposition Criticized CM Jagan Mohan Reddy For Granting Helicopter

അമരാവതി: പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് (AP Chief Minister YS Jagan Mohan Reddy). സഞ്ചരിക്കാന്‍ രണ്ട് പുതിയ ഹെലികോപ്‌റ്ററുകള്‍. ഹെലികോപ്‌റ്ററുകളിലൊന്ന് വിജയവാഡയിലെ ഗണ്ണവാരയിലും മറ്റൊന്ന് വിശാഖപട്ടത്തെ വിമാനത്താവളത്തിലുമാണുണ്ടാകുക. ഗ്ലോബല്‍ വെക്‌ട്ര ഹെലികോര്‍പ്പ് കമ്പനിയില്‍ നിന്നെത്തിച്ച ഹെലികോപ്റ്ററുകള്‍ക്ക് മാസത്തില്‍ 1,91,75,000 രൂപയാണ് വാടക.

രണ്ട് ഹെലികോപ്‌റ്ററുകള്‍ക്കുമായി 3,83,50,000 രൂപയാണ് വാടകയായി നല്‍കേണ്ടത്. വ്യാഴാഴ്‌ചയാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്‌റ്റര്‍ അനുവദിച്ചതായി ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്‌ച്ചര്‍ വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി എൻ.യുവരാജ് ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്ന് ഭരണപക്ഷം: മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വിവിധ ഇടങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും അതിനാലാണ് ഹെലികോപ്‌റ്ററുകള്‍ അനുവദിച്ചതെന്നുമാണ് ഭരണപക്ഷത്തിന്‍റെ വാദം. ഇടതുപക്ഷ തീവ്രവാദികൾ, തീവ്രവാദികൾ, ഗുണ്ട സംഘങ്ങള്‍ എന്നിവയില്‍ നിന്നും മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ട്. നിലവില്‍ മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ക്കായി 2010 മുതല്‍ Bell 412 VT-MRV എയര്‍ ക്രാഫ്‌റ്റുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ദീര്‍ഘമേറിയ യാത്രകള്‍ കണക്കിലെടുത്താണ് ഇത്തവണ പുതിയ ഹെലികോപ്‌റ്ററുകള്‍ എത്തിച്ചത്. മുഖ്യമന്ത്രിയുടെയും മറ്റ് വിവിഐകളുടെയും യാത്രകള്‍ക്ക് ഇവ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം: മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്‌റ്ററുകള്‍ എത്തിയതോടെ പ്രതിപക്ഷ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മെയ്‌ അവസാനം വരെയാണ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രി പദവിയില്‍ തുടരുക. അടുത്ത മൂന്ന് മാസത്തേക്ക് മാത്രമായി 11.50 കോടി രൂപ ഹെലികോപ്‌റ്ററുകള്‍ക്ക് വാടകയായി നല്‍കേണ്ടി വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനങ്ങളുമായെത്തുന്നത്.

ഹെലികോപ്‌റ്ററുകളുടെ വാടകയ്‌ക്ക് പുറമെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ചാർജുകൾ, പൈലറ്റുമാർക്കുള്ള സ്റ്റാർ ഹോട്ടലുകളിലെ താമസം, ഇന്ധന നിരക്ക്, ഹെലികോപ്റ്റർ ജീവനക്കാരുടെ ചികിത്സ ചെലവുകൾ, എടിസി ചാർജുകൾ എന്നിവയ്‌ക്കും വലിയൊരു തുക ചെലവാകും (Visakhapatnam Airport).

ഹെലികോപ്‌റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ? തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഹെലികോപ്‌റ്ററുകള്‍ എത്തിച്ചത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഹെലികോപ്‌റ്ററുകള്‍ എത്തിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സുരക്ഷയുടെ പേരിൽ അനാവശ്യ ആവേശം: ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ മുഖ്യമന്ത്രിയെ ആർക്കും കുറ്റപ്പെടുത്താനാവില്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ എപി പൊലീസ് അനാവശ്യ ആവേശമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോൾ പോലും റോഡുകളിലെ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ജില്ലകളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അവിടെ ദേശീയ പാതകളിൽ പോലും മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തിയിടും. മുഖ്യമന്ത്രി എവിടെയെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ അവിടെയുള്ള മരങ്ങളെല്ലാം വെട്ടിമാറ്റപ്പെടുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു (Opposition Criticized CM Jagan Mohan Reddy).

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പ് പ്രദേശത്തെ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും നിർബന്ധിതമായി അടപ്പിക്കുന്നു. പ്രതിപക്ഷത്തുള്ള നേതാക്കളെയും മറ്റ് സംഘടന പ്രവര്‍ത്തകരെയും പൊലീസ് കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിക്കുന്നു. സംസ്ഥാന പൊലീസ് ഇത്രയും കനത്ത സുരക്ഷയൊരുക്കിയിട്ടും തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഹെലികോപ്‌റ്റര്‍ എത്തിച്ചത് പൊതു ഖജനാവ് കൊള്ളയടിക്കാന്‍ വേണ്ടി മാത്രമെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.

Also Read : 'വൈഎസ്ആർസിപിയുടെ അക്രമങ്ങള്‍ ഉടന്‍ അവസാനിക്കും'; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.