മുംബൈ : മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഹെലികോപ്‌ടർ പൂനെയിലെ മുൽഷി താലൂക്കിൽ തകർന്നുവീണു. ഇന്ന് ഉച്ചയ്ക്കാണ് പുനെയിലെ പൗഡ് ഗ്രാമത്തിനടുത്ത് ഹെലികോപ്‌ടര്‍ തകര്‍ന്നുവീണത്. നാല് യാത്രക്കാരാണ് ഹെലികോപ്‌ടറിലുണ്ടായിരുന്നത്.
ഇവര്‍ പരിക്കുകളോടെ രക്ഷപെട്ടതായി അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഹെലികോപ്‌ടറിൻ്റെ ക്യാപ്റ്റന്‍ ആനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹെലികോപ്‌ടറിന്‍റെ ഉടമകളായ ഗ്ലോബൽ വെക്ട്ര കമ്പനിയുടെ തന്നെ ആളുകളാണ് മറ്റ് മൂന്ന് പേര്‍ എന്നാണ് വിവരം.
ഇവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. AW139 സ്വകാര്യ ഹെലികോപ്‌ടറാണ് തകർന്നുവീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഹെലികോപ്‌ടർ തകർന്ന് വീഴുന്നതിൻ്റെ വീഡിയോ സമീപത്തെ ഫാമിലെ തൊഴിലാളികൾ പകർത്തിയിരുന്നു.
വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അപകടവിവരം അറിഞ്ഞയുടൻ നിരവധി പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
Also Read : നേപ്പാളിൽ ഹെലികോപ്‌റ്റര്‍ തകര്‍ന്നു; പൈലറ്റ് ഉള്‍പ്പെടെ 5 മരണം