ETV Bharat / bharat

പൂനെയിൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും - MALAYALI DIED IN HELICOPTER CRASH

author img

By ETV Bharat Kerala Team

Published : 3 hours ago

അപകടം നടന്നത് രാവിലെ 6.45 ഓടെ. ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്നു.

PUNE HELICOPTER CRASH  HELICOPTER CRASH IN MAHARASHTRA  BAVDHAN PUNE HELICOPTER CRASH  HELICOPTER CRASH NEWS UPDATES
Wreckage of a helicopter after it crashed at Bavdhan area in Pune district on Wednesday (PTI)

പൂനെ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. രണ്ട് പൈലറ്റുമാരും ഒരു എയർക്രാഫ്റ്റ് എഞ്ചിനീയറും ഉൾപ്പെടെ മൂന്ന് പേരാണ് പൂനെ ബവ്‌ധാനിൽ നടന്ന അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ മലയാളി പൈലറ്റ് ആണ്. രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. ബവ്‌ധാനിലെ കുന്നിൻ പ്രദേശത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്.

പൂനെയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിന്‍റെ ദൃശ്യങ്ങൾ (PTI)

പൂനെയിലെ ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് ഹെലിപാഡിൽ നിന്ന് പറന്നുയർന്ന, ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ ആണ് തകർന്നു വീണത്. മുംബൈയിലെ ജുഹുവിലേക്കുള്ള യാത്രാമദ്ധ്യേ ആണ് അപകടം. അപകടത്തിന് ശേഷം ഹെലികോപ്റ്ററിന് തീപിടിച്ചതായി പോലീസ് പറഞ്ഞു. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Wreckage of a helicopter after it crashed at Bavdhan area in Pune district on Wednesday

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സാങ്കേതിക തകരാറോ മഞ്ഞുമൂടിയതിനാൽ കാഴ്‌ച മങ്ങിയതോ ആവാം അപകട കാരണം എന്നാണ് വിലയിരുത്തൽ. പൂനെ മലനിരകളിൽ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഓഗസ്‌റ്റ് 24 ന് മുംബൈയിൽ നിന്നും ഹൈദരാബാദ് പോവുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് നാല് പേർക്ക് പരിക്കേറ്റിരുന്നു. മെയ് 3 ന് റായ്‌ഗഡിന് സമീപവും ഒരു ഹെലിപാഡ് തകർന്ന് വീണിരുന്നു.

Also Read:റെയിൽ പാളങ്ങളിൽ മരണത്തിന്‍റെ ചൂളം വിളി, രണ്ടരവര്‍ഷത്തിനിടെ പൊലിഞ്ഞത് 2811 ജീവനുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.