ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ കനത്ത മഴ: മുംബൈ നഗരം വെള്ളത്തില്‍, സ്‌കൂളുകള്‍ക്ക് അവധി - MAHARASHTRA RAIN

മഹാരാഷ്‌ട്രയില്‍ കനത്ത മഴ. ജനജീവിതം തടസപ്പെട്ടു.

മഹാരാഷ്‌ട്ര മഴ  മുംബൈ മഴ  RAIN ALERTS IN MAHARASHTRA  MUMBAI RAINS
Mumbai Rain (IANS)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 7:58 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ കനത്ത മഴ തുടരുകയാണ്. മുംബൈ നഗത്തിന്‍റെ മിക്കയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. ഇന്ന് റെയില്‍വേട്രാക്കുകളില്‍ മോട്ടോര്‍ അടക്കം സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കി സര്‍വീസ് പുനഃസ്ഥാപിച്ചിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയില്‍ മുംബൈയില്‍ കടലാക്രമണ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

താനെ, പൂനെ, റായ്‌ഗഡ് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പൂനെ ജില്ല കലക്‌ടര്‍ സുഹാസ് ദിവാസെ അറിയിച്ചു. അതേസമയം പ്രിന്‍സിപ്പലും അധ്യാപകരും അനധ്യാപകരുമടക്കം വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും പ്രവൃത്തി സമയത്ത് ഹാജരാകണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണകൂടത്തെ സഹായിക്കാന്‍ വേണ്ടിയാണ് ജീവനക്കാര്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. വെള്ളച്ചാട്ടങ്ങളിലും മറ്റും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. മുംബൈ, റായ്‌ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ കഴിഞ്ഞ ദിവസം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് പൂനെയിലും സത്താറയിലും റീജ്യണല്‍ മെറ്റീരിയോളജിക്കല്‍ സെന്‍റര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പന്ത്രണ്ടാം തീയതി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പല്‍ഘര്‍, താനെ, ദ്യൂലെ, നന്ദര്‍ബാര്‍, ജല്‍ഗാവ്, നാസിക്, അഹമ്മദ് നഗര്‍, കോലാപ്പൂര്‍, സാങ്‌ളി, ഷോലാപ്പൂര്‍, ഔറംഗാബാദ്, ജല്‍ന, പര്‍ഭാനി, ബീഡ്, ഹിങ്കോളി, നന്ദേദ്, ലാത്തൂര്‍, ഒസ്‌മാനബാദ്, അകോശ, ഭന്‍ഡാര, ബുല്‍ധാന, ചന്ദ്രാപ്പൂര്‍, കട്ചിറോളി, ഗോണ്ടിയ, വാര്‍ധ, വാഷി, യവാത്മാള്‍ തുടങ്ങിയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുംബൈയില്‍ ഓറഞ്ച് അലെര്‍ട്ടാണ്. വന്‍ കൃഷിനാശവും മഹാരാഷ്‌ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ മുംബൈയില്‍ പെയ്‌തത് രണ്ട് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കനത്ത മഴയാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കനത്ത മഴയിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടിരുന്നു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയിൽ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയോ ചെയ്‌തതായി ദേശീയ മാധ്യമങ്ങൾ റിപ്പോ‍‍ട്ട് ചെയ്‌തു.

തിങ്കളാഴ്‌ച പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Also Read: അഴുക്കുചാലില്‍ വീണ 8 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി; അപകടം പിതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.