ചെന്നൈ: കനത്ത മഴയെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. ഡിസംബർ 14 വരെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുച്ചിറപ്പള്ളി, കരൂർ, ഡിണ്ടിഗൽ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തെങ്കാശി, തേനി, വിരുദുനഗർ, പുതുക്കോട്ടൈ രാമനാഥപുരം, തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലകളിലും അരിയലൂർ, പെരുമ്പാലൂര്‍, കാരക്കൽ പ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കനത്ത മഴ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടിനും ചില പ്രദേശങ്ങളിൽ ഗതാഗതത്തെ ബാധിക്കാനും ഇടയാക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കടലൂർ, സേലം, നാമക്കൽ, നീലഗിരി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നേരിയ തോതില്‍ ഇടി മിന്നലിനും മിതമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുപ്പൂർ, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
അതേസമയം ഇന്ത്യയുടെ മറ്റ് തെക്കൻ ഭാഗങ്ങളിൽ, പ്രധാനമായും കാരക്കൽ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Also Read: പത്തനംതിട്ടയിൽ റെഡ് അലർട്ട്: ജാഗ്രത വേണമെന്ന് ജില്ലാ കലക്‌ടർ