ETV Bharat / bharat

ഹൈദരാബാദിൽ കനത്ത മഴ; മുഖ്യമന്ത്രി പങ്കെടുക്കേണ്ട ചടങ്ങിലെ പന്തല്‍ തകര്‍ന്ന് വീണു, ഗതാഗതം തടസപ്പെട്ടു - Heavy rain in Hyderabad

വേനല്‍ചൂടിന് ആശ്വാസമായി പെയ്‌ത മഴ ഒരു മണിക്കൂര്‍ ശക്തിയായി പെയ്‌തതോടെ ഹൈദരബാദ് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിലായി.

author img

By ETV Bharat Kerala Team

Published : May 7, 2024, 9:40 PM IST

HYDERABAD HEAVY RAIN  RAIN HAVOC IN HYDERABAD  ഹൈദരാബാദിൽ കനത്ത മഴ  രേവന്ത് റെഡ്ഡി
Heavy rain in Hyderabad (Source : Etv Bharat Network)
ഹൈദരാബാദിൽ കനത്ത മഴ (Source : Etv Bharat Network)

ഹൈദരാബാദ് : കൊടും ചൂടിലും വരൾച്ചയിലും വലയുന്ന നഗരവാസികൾക്ക് ആശ്വാസമായി ഹൈദരാബാദ് നഗരത്തിൽ കനത്ത മഴ. കാലാവസ്ഥ പെട്ടെന്ന് തണുത്തതോടെ വേനൽച്ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിച്ചു. അതേസമയം ഒരു മണിക്കൂറോളം പെയ്‌ത മഴയിൽ പലയിടത്തും റോഡുകൾ വെള്ളത്തിലായി, ഓടകൾ കവിഞ്ഞൊഴുകി. പലയിടത്തും ഗതാഗതം തടസപ്പെട്ടു.

സെക്കന്തരാബാദ്, മാരേഡുപള്ളി, ചിലകലഗുഡ, ബോയിൻപള്ളി, അൽവാൾ, പാരഡൈസ്, പട്‌നി, എൽബി നഗർ, കാപ്ര, സുചിത്ര ജെഡിമെറ്റ്‌ല, മലക്‌പേട്ട്, എർഗഡ്ഡ, അമീർപേട്ട്, യൂസഫ്‌ഗുഡ, മുഷിറാബാദ്, ചിക്കടപ്പള്ളി, ഹയാത്ത് നഗർ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകളിൽ വെള്ളം കയറി.

മിയാപൂർ, ചന്ദനഗർ, ഗച്ചിബൗളി, റായദുർഗം, കൊണ്ടാപൂർ എന്നിവിടങ്ങളില്‍ കനത്ത മഴയും വെള്ളവും കാരണം ഗതാഗതം സ്‌തംഭിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വാഹന യാത്രക്കാർ ബുദ്ധിമുട്ടി. മഴയും കാറ്റും മൂലം പലയിടത്തും വൈദ്യുതി വിതരണവും നിലച്ചു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കാനിരുന്ന കോൺഗ്രസ് ജനജാതി സഭയ്ക്കായി ഒരുക്കിയ പന്തന്‍ തകര്‍ന്നു വീണു. കരിംനഗർ എസ്ആർആർ ഡിഗ്രി കോളജ് ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന പന്തലുകളാണ് തകർന്നത്. കാറ്റിൽ കസേരകൾ പറന്നു വീണ് ടെന്‍റ് അലങ്കോലമായി. ഈ സമയം പന്തലില്‍ പ്രവർത്തകർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മഴ കാരണം മുഖ്യമന്ത്രി യോഗം റദ്ദാക്കി.

Also Read : വേനൽ മഴയിൽ ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങി; നിരവധി വാഹനങ്ങൾ വെള്ളത്തിലായി - CHERKALA TOWN FLOODED IN RAIN

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.