ETV Bharat / bharat

ഹത്രാസ് ദുരന്തം: 'ഭോലെ ബാബ' ഒളിവില്‍; തെരഞ്ഞ് പൊലീസ് - Bhole Baba Is Missing

'ഭോലെ ബാബ'യുടെ പ്രാര്‍ഥന യോഗത്തിനിടെ ഉണ്ടായ തിരക്കില്‍ പെട്ട് നൂറ് കണക്കിന് ആളുകളുടെ ജീവനാണ് നഷ്‌ടമായത്. സംഭവത്തില്‍ ഭോലെ ബാബയെ കണ്ടെത്താനാവാതെ പൊലീസ്.

HATHRAS STAMPEDE  BHOLE BABA  ഭോലെ ബാബ ഒളിവില്‍  ഹത്രാസ് ദുരന്തം
Bhole Baba (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 8:21 AM IST

Updated : Jul 3, 2024, 8:42 AM IST

ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസില്‍ പ്രാർഥനായോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ച സംഭവത്തില്‍ 'ഭോലെ ബാബ'യെ കണ്ടെത്താനായില്ല എന്ന് പൊലീസ്. 'ഭോലെ ബാബ' ക്യാമ്പസിനുള്ളിൽ ഉണ്ടായിരുന്നില്ല എന്ന് ഡെപ്യൂട്ടി എസ്‌പി സുനിൽ കുമാർ പറഞ്ഞു. ഇന്നലെയാണ് 'ഭോലെ ബാബ'യുടെ പ്രാർഥനായോഗത്തിനിടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്‌ടപ്പെടുന്ന ദാരുണസംഭവം അരങ്ങേറിയത്.

ഇതുവരെ മരിച്ചവരില്‍ 23 പേരുടെ മൃതദേഹങ്ങള്‍ അലിഗഡില്‍ എത്തിച്ചു. പരിക്കേറ്റ മൂന്ന് പേർ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് അലിഗഡ് ഡിഎം വിശാഖ് ജി അയ്യർ പറഞ്ഞു. മരിച്ച 116 പേരില്‍ 32 പേരെയാണ് ഹത്രാസില്‍ എത്തിച്ചത് അതില്‍ 19 പേരെ തിരിച്ചറിഞ്ഞു. ബാക്കി മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹത്രാസ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ മഞ്ജീത് സിങ് പറഞ്ഞു.

ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷിതത്വം സർക്കാര്‍ ഉറപ്പാക്കണമായിരുന്നു എന്ന് കോൺഗ്രസ് എംപി കെ എൽ ശർമ പറഞ്ഞു. ഒരുപാട് സ്ത്രീകളുടെ ജീവന്‍ നഷ്‌ടപ്പെട്ടതായി മനസിലാക്കാന്‍ കഴിഞ്ഞു. കുടുംബത്തിൻ്റെ അവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ തുക നഷ്‌ടപരിഹാരമായി നൽകണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഹത്രാസ് സംഭവത്തെ "നിർഭാഗ്യകരം" എന്ന് വിശേഷിപ്പിച്ചു.

ഭോലെ ബാബയുടെ പ്രാർഥനായോഗം കഴിഞ്ഞയുടനെ അവിടെനിന്ന് കുറേപേർ പുറത്തിറങ്ങി തുടങ്ങി. എല്ലാവരും റോഡിലെത്തുകയും തിക്കും തിരക്കും ഉണ്ടാവുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ശകുന്തള ദേവി പറഞ്ഞു.

Also Read: ഹത്രാസിൽ 'സത്സഗ്' പരിപാടിക്കിടെ വന്‍ ദുരന്തം ; തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ചു

Last Updated : Jul 3, 2024, 8:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.