ഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 110-ല്‍ ഏറെ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അപകടത്തിൽ പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്നും മുർമു പറഞ്ഞു.
"ഹത്രാസ് ജില്ലയിലുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തരുടെ മരണത്തിനിടയാക്കിയ വാർത്ത ഹൃദയഭേദകമാണ്. പ്രിയപ്പെട്ടവരെ നഷ്‌ടമായ കുടുംബങ്ങൾക്ക് താൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും" രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സംഭവത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതേസമയം ഹത്രാസിൽ ജീവൻ നഷ്‌ടമായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും നൽകുമെന്ന് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് കുമാർ അറിയിച്ചു.
Also Read: ഹാത്രസിൽ മത ചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ചു