ETV Bharat / bharat

ദുരന്തത്തില്‍ വിറങ്ങലിച്ച് ഹത്രാസ്: മരണസംഖ്യ 121 ആയി ഉയർന്നു; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ് - HATHRAS STAMPEDE DEATH TOLL

ഹത്രാസിൽ 'സത്സംഗ്' ചടങ്ങിൽ പങ്കെടുക്കാൻ എത്തി തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. 19 പേരെ തിരിച്ചറിയാനായിട്ടില്ല. സംഘാടകർക്കെതിരെ കേസെടുത്ത് യുപി പൊലീസ്.

HATHRAS STAMPEDE DEVOTEES DEATH  ഹത്രാസ് ദുരന്തം  DEVOTEES DEATH IN HATHRAS  HATHRAS STAMPEDE DEATH UPDATES
An injured woman taken to a hospital in Hathras (ETV Bharat)
author img

By PTI

Published : Jul 3, 2024, 10:12 AM IST

Updated : Jul 3, 2024, 10:31 AM IST

ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ചു. മരിച്ചവരിൽ 19 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. പ്രാർഥനായോഗം നടത്തിയ സംഘാടകർക്കെതിരെ യുപി പൊലീസ് കേസെടുത്തു. പുൽരായ് ഗ്രാമത്തിൽ പതിനായിരത്തോളം ആളുകൾ പങ്കെടുത്ത 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. മതപ്രഭാഷകനായ ഭോലെ ബാബ വേദി വിടുന്നതിനിടെ ഇന്നലെ (ജൂലൈ 2) വൈകിട്ട് 3.30ഓടെയാണ് സംഭവം.

മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനും ഒഴികെ ബാക്കിയെല്ലാവരും സ്‌ത്രീകളാണ്. പരിപാടിക്ക് ശേഷം ബാബ പോകാനിറങ്ങുമ്പോൾ വിശ്വാസികൾ ചരണ സ്‌പർശത്തിനായി ഓടിയതായും ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ നടന്നുവരികയാണ്.

ആഗ്ര അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് ഡിവിഷണൽ കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണ്. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ജില്ല കലക്‌ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ സജ്ജീകരിച്ചില്ലെന്നാണ് ആരോപണമുയരുന്നത്. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷിതത്വം സർക്കാര്‍ ഉറപ്പാക്കണമായിരുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ദുരന്തത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിരുന്നു.

Also Read: ഹത്രാസ് ദുരന്തം: 'ഭോലെ ബാബ' ഒളിവില്‍; തെരഞ്ഞ് പൊലീസ്

Last Updated : Jul 3, 2024, 10:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.