ETV Bharat / bharat

ഒറ്റയക്ക നമ്പരില്‍ നിന്ന് ഹാട്രിക് തിളക്കത്തിലേക്ക്; ഹരിയാനയില്‍ ബിജെപിയുടെ പോരാട്ട വീഥികള്‍ - BJP VICTORY IN HARYANA

ഹരിയാനയില്‍ രണ്ടാം നിരയിലേക്ക് എഴുതിത്തള്ളിയിരുന്ന ബിജെപിയുടെ ഹാട്രിക് നേട്ടത്തിലേക്കുള്ള യാത്രയുടെ ചരിത്രം സമാനതകളില്ലാത്തത്.

BJP  INLD  haryana politics  Devi Lal
BJP's 48-seat victory in Haryana (ANI)
author img

By PTI

Published : Oct 9, 2024, 12:33 PM IST

ചണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപി 48 സീറ്റുകളുമായി അധികാരം ഉറപ്പിച്ചിരിക്കുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് പാര്‍ട്ടി സംസ്ഥാനത്തില്‍ അധികാരത്തിലേറുന്നത്. ഈ ഹാട്രിക് തിളക്കത്തിന് മുമ്പ് തെല്ലും തിളക്കമില്ലാതിരുന്ന ഒരു കാലം ബിജെപിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നു.

2000ത്തിലെ തെരഞ്ഞെടുപ്പില്‍ കേവലം ആറ് പേരെ മാത്രമാണ് ബിജെപിക്ക് സഭയിലെത്തിക്കാനായത്. 2005ല്‍ എത്തിയപ്പോഴേക്കും അത് രണ്ടിലേക്ക് ചുരുങ്ങി. 2009ല്‍ നാല് പേരായി. ഇപ്പോഴിതാ ഇത് 48 ആയി മാറിയിരിക്കുന്നു. രണ്ടര പതിറ്റാണ്ട് കൊണ്ട് സംസ്ഥാനത്ത് ബിജെപി സൃഷ്‌ടിച്ചത് സമാനതകളില്ലാത്ത മാന്ത്രികത. 2014ലാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേറിയത്. തൊട്ടടുത്ത തവണയും ഇതു തുടര്‍ന്നു.

BJP  INLD  HARYANA POLITICS  DEVI LAL
മിന്നും വിജയത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ലാദം (ANI)

ഇത്തവണ ഭരണ വിരുദ്ധ വികാരത്തിന്‍റെ പിന്‍ബലത്തില്‍ തിരികെ വരാനാകുമെന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയെ അട്ടിമറിച്ചാണ് ഹരിയാനയില്‍ ബിജെപി മിന്നും വിജയം സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് തന്നെ ആയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് ബിജെപി എക്കാലത്തെയും ഉയര്‍ന്ന സീറ്റ് നിലയായ 48 എന്ന സംഖ്യ സ്വന്തമാക്കിയത്.

2014ല്‍ പാര്‍ട്ടി 47 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന് 37 സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. രണ്ട് സീറ്റുകള്‍ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ (ഐഎന്‍എല്‍ഡി) സ്വന്തമാക്കി. മൂന്ന് സ്വതന്ത്രരും ഇവിടെ വിജയം നുണഞ്ഞു. ബിജെപി സംസ്ഥാനത്തെ 90 സീറ്റുകളില്‍ 89ലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. തങ്ങളുടെ സഖ്യമായിരുന്ന ഗോപാല്‍ കന്ദയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. ഇവിടെ പക്ഷേ കന്ദ പരാജയപ്പെട്ടു.

2014ന് മുമ്പ് ബിജെപി ഐഎന്‍എല്‍ഡി, ബന്‍സിലാലിന്‍റെ ഹരിയാന വികാസ് പാര്‍ട്ടി തുടങ്ങിയവയ്ക്ക് പിന്നില്‍ രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ടിരുന്നു. നിലവില്‍ ഹരിയാന വികാസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. 2014ലാണ് ബിജെപി ആദ്യമായി സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും ജനവിധി തേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2019ല്‍ ബിജെപി 40 സീറ്റ് നേടുകയും ജെജെപിയുടെയും ചില സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്‌തു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. സംസ്ഥാനത്ത് മത്സരിച്ച എട്ട് ലോക്‌സഭ സീറ്റുകളില്‍ ഏഴും സ്വന്തമാക്കി.

BJP  INLD  HARYANA POLITICS  DEVI LAL
ബിജെപിയുടെ വിജയാഘോഷം (ANI)

2014ലെ 47ഉം ഇപ്പോഴത്തെ 48നും മുമ്പ് ബിജെപി ആദ്യമായി സമാനമായ പ്രകടനം നടത്തിയത് 1987ല്‍ മത്സരിച്ച 20ല്‍ പതിനാറ് സീറ്റുകള്‍ നേടിയതാണ്. അക്കൊല്ലം ദേവിലാലിന്‍റെ നേതൃത്വത്തിലുള്ള ഐഎന്‍എല്‍ഡിയാണ് അധികാരത്തിലേറിയത്.

1991ല്‍ വീണ്ടും ബിജെപി പിന്നാക്കം പോയി. കേവലം രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. 1996ല്‍ പതിനൊന്ന് സീറ്റുകളില്‍ വിജയിച്ചു. 2019ലും 2014ലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കൂട്ടുത്തരവാദിത്തത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.

2014 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന കുല്‍ദീപ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് ഇവരോടുള്ള സഖ്യം ഉപേക്ഷിച്ചു. നാല് വിജയ സങ്കല്‍പ്പ യാത്ര നടത്തിയ ശേഷമാണ് ബിജെപി ഇക്കുറി 90 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളുമായി തെരഞ്ഞെടുപ്പ് കളം പിടിക്കാനിറങ്ങിയത്. കുല്‍ദീപ് ബിഷ്‌ണോയ് കോണ്‍ഗ്രസില്‍ നിന്ന് 2022ല്‍ ബിജെപി ക്യാമ്പിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു.

ഈ മാസം അഞ്ചിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ നയങ്ങളോടുള്ള അനുഭാവമാണ് വോട്ടര്‍മാര്‍ ഈ വിജയത്തിലൂടെ പ്രകടിപ്പിച്ചതെന്ന് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രി നയാബ് സിങ് സൈനി ചൂണ്ടിക്കാട്ടി.

Also Read: കോണ്‍ഗ്രസ് പരാദ ജീവി; സഖ്യകക്ഷികളെ വിഴുങ്ങുന്നുവെന്നും നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.