ETV Bharat / bharat

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത് - ഖലിസ്ഥാന്‍ നേതാവ്

രാജ്യത്ത് എൻഐഎ രജിസ്റ്റർ ചെയ്‌ത വിവിധ കേസുകളിൽ പ്രതിയാണ് ഹര്‍ദീപ് സിങ് നിജ്ജാർ.

Hardeep singh Nijjar  India Canada  ഇന്ത്യ കാനഡ ബന്ധം  ഹര്‍ദ്ദീപ് സിങ് നിജ്ജാര്‍
Video footage of India designated terrorist Hardeep Nijjar's killing in Canada surfaces
author img

By ETV Bharat Kerala Team

Published : Mar 9, 2024, 10:46 AM IST

കാനഡ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദ്ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്. ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്തിന് പുറത്തുവെച്ചാണ് ആയുധധാരികളായ അക്രമികള്‍ ഹര്‍ദ്ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത്.

രണ്ട് വാഹനങ്ങളിലായി വന്ന ആറ് പുരുഷന്മാര്‍ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്കില്‍ ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്നും ഇറങ്ങിയ നിജ്ജാറിനെ, മുന്നില്‍ ഒരു വാഹനം വന്ന് തടയുന്നതും, രണ്ട് അക്രമികള്‍ ഓടിവന്ന് നിജ്ജാറിനെ വെടിവെച്ച് കൊന്ന ശേഷം രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം (Video footage of India designated terrorist Hardeep Nijjar's killing in Canada surfaces).

സംഭവം നടക്കുമ്പോള്‍ സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന രണ്ടുപേര്‍ വെടിയൊച്ച കേട്ട സ്ഥലത്തേക്ക് ഓടിയതായും അക്രമികളെ തുരത്താന്‍ ശ്രമിച്ചെന്നും കാനഡ ആസ്ഥാനമായുള്ള ഒരു വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. കരാര്‍ കൊലപാതകം എന്നാണ് കാനഡ, ഹര്‍ദ്ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തെ വിശേഷിപ്പിച്ചത്.

ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ : പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിംഗ്‌പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജാര്‍. പഞ്ചാബ് മേഖലയില്‍ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്.

ഹര്‍ദീപ് സിങ് നിജ്ജാർ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്‌സിന്‍റെ തലവനായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്‌തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു.

സിഖ് ഫോര്‍ ജസ്റ്റിസ് പ്രസ്ഥാനത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിൽ നടന്ന സിഖ് വംശജരുടെ ഹിതപരിശോധനാ വോട്ടെടുപ്പിലുൾപ്പെടെ നിജ്ജാർ ഭാഗവാക്കായിരുന്നു (Video footage of India designated terrorist Hardeep Nijjar's killing in Canada surfaces).

രാജ്യത്ത് എൻഐഎ രജിസ്റ്റർ ചെയ്‌ത വിവിധ കേസുകളിൽ നിജ്ജാര്‍ പ്രതിയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളിൽ ഹര്‍ദീപ് സിങ് നിജ്ജാറിനെതിരെ നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകൾ ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴി സിഖ് നേതാവ് കുറ്റകരമായ പ്രസ്‌താവനകൾ, ആക്ഷേപകരമായ ഉള്ളടക്കം, വ്യാജ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവയെല്ലാം പങ്കുവച്ചിരുന്നു. കലാപാഹ്വാന നീക്കങ്ങളും ഹര്‍ദീപ് സിങ് നിജ്ജാറിൽ നിന്നുണ്ടായിരുന്നു. ഈ തെളിവുകൾ അടിസ്ഥാനമാക്കി രാജ്യദ്രോഹം, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.

കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണികള്‍ ഹര്‍ദീപ് സിങ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞിരുന്നു. കാനഡ കേന്ദ്രീകരിച്ച് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നിജ്ജാര്‍ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ തലവനായിരുന്നു. പഞ്ചാബികള്‍ക്ക് ആധിപത്യമുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇയാളെ ഗുരുദ്വാരയുടെ പ്രസിഡന്‍റായി തിരഞ്ഞെടുത്തത് ചര്‍ച്ചയായിരുന്നു. ഇയാളെ വിട്ടു നല്‍കണമെന്ന ആവശ്യം ഇന്ത്യ കനേഡിയന്‍ സര്‍ക്കാരിനോട് ഉന്നയിക്കുകയും ചെയ്‌തതാണ്.

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ : ഹര്‍ദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്നായിരുന്നു ഇന്ത്യ പറഞ്ഞത്. 2020ൽ ആണ് ഹര്‍ദീപ് സിങ് നിജ്ജാറിനെ ഇന്ത്യ തീവ്രവാദിയായി മുദ്രകുത്തുന്നത്. വർഷങ്ങളായി നിജ്ജാറിന്‍റെ ഭീകര പ്രവ‌ർത്തനങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു (Hardeep singh Nijjar).

2016ൽ സിഖ് ജനത കൂടുതലുള്ള പഞ്ചാബിൽ ഹര്‍ദീപ് സിങ് നിജ്ജാർ ബോംബ് സ്‌ഫോടനം നടത്തുകയും വാൻകൂവറിന് തെക്ക് കിഴക്കുള്ള ഒരു ചെറിയ നഗരത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ചെയ്‌തതായി സംശയിക്കുന്നു എന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

2018ൽ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ ഹർദീപ് സിങ് നിജ്ജാറിന്‍റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പൊലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാർ പ്രതിയാണ്. വര്‍ഷങ്ങൾക്ക് മുൻപ് ജലന്ധറിൽനിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്‍റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തിൽ നജ്ജാറിന്‍റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പൊലീസ് കണ്ടുകെട്ടിയിരുന്നു.

2020ൽ നിജ്ജാറിനെതിരെ ഇന്ത്യ ക്രിമിനൽ കേസ് ഫയൽ ചെയ്‌തു. ബിജെപി സർക്കാരിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പഞ്ചാബിൽ നിന്ന് ന്യൂഡൽഹിയിലെത്തിയ നിരവധിയായ കർഷകർക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി, ഇന്ത്യ ഗവൺമെന്‍റിനെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ് (Hardeep singh Nijjar).

കൂടാതെ കഴിഞ്ഞ വർഷം, ഇന്ത്യയിലെ ഒരു ഹിന്ദു പുരോഹിതനെ ആക്രമിച്ച കേസിൽ നിജ്ജാറിന് പങ്കുണ്ടെന്നും അധികാരികൾ ആരോപിച്ചിരുന്നു. തുടർന്ന് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഏകദേശം 16,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞു : ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍റുകള്‍ക്ക് ബന്ധമുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്‍റില്‍ ആരോപണം ഉന്നയിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇതിനുള്ള തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ അവകാശ വാദം. ഇതിന് പിന്നാലെ ഒരു ഇന്ത്യന്‍ ഉന്നത നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ഒട്ടും വൈകാതെ ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യയും രംഗത്തെത്തി. കാനഡയില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന ആരോപണം തീര്‍ത്തും അസംബന്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി (Hardeep singh Nijjar).

നിയമ വാഴ്‌ചയോട് ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു ജനാധിപത്യ രാഷ്‌ട്രമാണ് നമ്മുടേതെന്നും ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അങ്ങേയറ്റം ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ ഇന്ത്യ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്‌തിരുന്നു. എൽടിടിഇയും ഖാലിസ്ഥാൻ അനുകൂല സംഘടനകളുമുൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ശക്തമായ സാന്നിധ്യം കാനഡയിലുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. ഖാലിസ്ഥാൻ വാദം ശക്തമായപ്പോഴും കാനഡ അവർക്ക് പിന്തുണ നൽകിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. കാനഡയിൽ ഏകദേശം എട്ട് ലക്ഷം സിഖുകാരാണുള്ളത്. ആരോപണം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതല്‍ ബാധിച്ചു. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുന്നത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും നിര്‍ത്തിവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.