ETV Bharat / bharat

ഹനുമാൻ പതാക നീക്കം ചെയ്‌തതില്‍ പ്രതിഷേധം; സംഘർഷഭരിതമായി മാണ്ഡ്യ - മാണ്ഡ്യ പ്രതിഷേധം

മാണ്ഡ്യയില്‍ 'ഹനുമാൻ' പതാക നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് ഗ്രാമവാസികളും ബിജെപി, ജെഡി(എസ്), ബജ്‌റംഗ്‌ദൾ പ്രവർത്തകരും മറ്റ് സംഘടനകളുടെ പ്രവർത്തകരും നടത്തുന്ന പ്രതിഷേധം തുടരുന്നു.

hanuman flag  Hanumana dwaja  H D Kumaraswamy  protest at karnataka  ഹനുമാന ദ്വജ നീക്കം ചെയ്‌തു  പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍
ഹനുമാൻ പതാക നീക്കം ചെയ്‌തതിനെ തുടർന്ന് പ്രതിഷേധങ്ങൾ തുടരുന്നു
author img

By ETV Bharat Kerala Team

Published : Jan 29, 2024, 2:56 PM IST

മാണ്ഡ്യ (കര്‍ണാടക) : കര്‍ണാടകയിലെ മാണ്ഡ്യയില്‍ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഉയർത്തിയ ഹനുമാന്‍റെ ചിത്രം പതിച്ച കാവി പതാക നീക്കം ചെയ്‌തതിനെ തുടർന്ന് ശക്തമായ പ്രതിഷേധങ്ങളും പൊലീസ് നടപടിയും. മാണ്ഡ്യയിലെ കേരഗോഡു ഗ്രാമത്തിലാണ് സംഭവം. (Karnataka Village Continues To Be Tense After Hanuman Flag Removed).

'ഹനുമാന ധ്വജം' നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ബിജെപി, ജെഡി(എസ്), ബജ്‌റംഗ്‌ദൾ പ്രവർത്തകരും മറ്റ് സംഘടനകളുടെ പ്രവർത്തകരും ഗ്രാമത്തില്‍ പ്രതിഷേധം തുടരുകയാണ്. പതാക വീണ്ടും ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുൻകരുതൽ നടപടിയായി വൻ പൊലീസ് സന്നാഹത്തെ തന്നെ ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധ സൂചകമായി കാവി പതാക ഉയർത്തി മാണ്ഡ്യ നഗരത്തിലെ ജില്ലാ ആസ്ഥാനത്ത് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാർ പ്രതിഷേധ മാർച്ച് ആരംഭിച്ചു. ഇവർക്കൊപ്പം ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ഞായറാഴ്‌ച (28-01-2024) പ്രതിഷേധകര്‍ക്ക് നേരെ പൊലീസ് നേരിയ ലാത്തി ചാർജ് നടത്തിയിരുന്നു. 'ഹനുമാൻ ധ്വജം' നീക്കം ചെയ്‌ത കൊടിമരത്തിൽ പൊലീസും ഭരണകൂടവും ത്രിവർണ്ണ പതാകയും ഉയർത്തിയിരുന്നു. കൊടിമരത്തിന് ചുറ്റും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷയ്ക്കായി സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രതിഷേധിക്കുന്ന പ്രവർത്തകരും ഗ്രാമവാസികളും കടകളും മറ്റ് സ്ഥാപനങ്ങളും സ്വമേധയാ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്‌തതിനാൽ ഗ്രാമത്തിലെ മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, കോൺഗ്രസ് സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയത്തെ അപലപിച്ചും ദേശീയ പതാകയെ അവഹേളിച്ചുവെന്നും ആരോപിച്ച് ബിജെപി നേതാക്കളും പ്രവർത്തകരും ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

ബെംഗളൂരുവിൽ ജയനഗര എംഎൽഎ സി കെ രാമമൂർത്തിയുടെ നേതൃത്വത്തിൽ മൈസൂരു ബാങ്ക് സർക്കിളിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്ഥലത്ത് പ്രതിഷേധം നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.