ETV Bharat / bharat

ഹൽദ്വാനി അക്രമം; കണ്ടാലറിയാവുന്ന 5,000ത്തോളം പേർക്കെതിരെ കേസ്, ഗൂഢാലോചനയെന്ന് ബിജെപി

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ഭൂമിയിയില്‍ നിര്‍മിച്ച മസ്‌ജിദും മദ്രസയും തകര്‍ത്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു. ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് നേരെയും കല്ലേറുണ്ടായി.

Haldwani violence  utharakhand  ഉത്തരാഖണ്ഡിലെ ഹൽദ്വാനി അക്രമം  നടപടി കടുപ്പിച്ച് സര്‍ക്കാര്‍  പൊലീസ്
Haldwani violence a 'conspiracy,' say BJP MPs, Shiv Sena blames 'polarisation'
author img

By ETV Bharat Kerala Team

Published : Feb 10, 2024, 10:07 AM IST

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ അക്രമസംഭവങ്ങളിൽ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. കണ്ടാൽ അറിയാവുന്ന 5,000ത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു (Haldwani Violence).

പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്കാണ് വെടിവച്ചതെന്ന പൊലീസ് അവകാശവാദം നിലനിൽക്കെയാണ് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

നിരോധനാജ്ഞ നിലനിൽക്കുന്ന ഹൽദ്വാനിയിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് പിന്നാലെ കേബിൾ ടിവി ബന്ധവും വിച്ഛേദിച്ചു. പ്രശ്‌നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഗവർണറുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംഘർഷങ്ങൾക്ക് പിന്നാലെ ഹൽദ്വാനിയിലെ സുരക്ഷാക്രമീകരണങ്ങളും വർധിപ്പിച്ചിട്ടുണ്ട്.

ഹൽദ്വാനിയിൽ നടന്ന അക്രമം ഗൂഢാലോചനയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പിനായി ബിജെപി തന്നെ സൃഷ്‌ടിച്ച ധ്രുവീകരണത്തിന്‍റെ ഫലമാണിതെന്നാണ് ശിവസേനയുടെ ആരോപണം.

ഹൽദ്വാനിയിലെ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി രാജ്യസഭാ എംപി ഹർനാഥ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ബോംബുകളും നാടൻ പിസ്റ്റളുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കുകയും, സർക്കാർ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിക്കുകയും ചെയ്‌തു.

കലാപകാരികളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവുണ്ടാകണം. അവരോട് സൗമ്യത കാണിക്കേണ്ട കാര്യമില്ല. ഉത്തരാഖണ്ഡ് സർക്കാർ എല്ലാ വീടുകളിലും പരിശോധന നടത്തണമെന്നും, കുറ്റക്കാർക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എംപി ഹർനാഥ് യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.