ETV Bharat / bharat

വിവാഹത്തെ എതിര്‍ത്തു; വ്യവസായിയുടെ ഭാര്യയെ കാമുകനായ ജിം ട്രെയിനര്‍ കൊന്ന് കഴിച്ചുമൂടി - BIZMAN WIFE KILLED BY GYM TRAINER

ജിം ട്രെയിനറുടെ വിവാഹം ഉറപ്പിച്ചത് സംബന്ധച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

KOTWALI MURDER  RELATIONSHIP WITH GYM TRAINER  വ്യവസായിയുടെ ഭാര്യയെ കൊന്നു യുപി  ജിം ട്രെയിനര്‍ കാമുകിയെ കൊന്നു
Deaceased lady, Accued Vimal Soni (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 3:45 PM IST

കാൺപൂർ: യുപിയില്‍ നാല് മാസമായി കാണാതായിരുന്ന ബിസിനസുകാരന്‍റെ ഭാര്യയെ കാമുകനായ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല്ലപ്പെട്ട സ്‌ത്രീയുടെ ജിം ട്രെയിനറായ വിമൽ സോണിയെ കോട്വാലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് സത്യം പുറത്തുവന്നത്.

കഴിഞ്ഞ ജൂണിലാണ് വ്യവസായിയുടെ ഭാര്യയെ കാണാതാകുന്നത്. സിവിൽ ലൈനിലെ ഗ്രീൻപാർക്കിൽ നിന്ന് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സ്‌ത്രീയെ കൊലപ്പെടുത്തുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ച ബംഗ്ലാവുകളുള്ള വിഐപി റോഡ് ഡിഎം കോമ്പൗണ്ടിലുള്ള ഓഫീസേഴ്‌സ് ക്ലബിന്‍റെ വളപ്പിൽ മൃതദേഹം സംസ്‌കരിച്ചതായും പ്രതി സമ്മതിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി.

കൊല്ലപ്പെട്ട സ്‌ത്രീ പ്രതിയുടെ ജിമ്മിൽ പരിശീലനത്തിന് പോകാറുണ്ടായിരുന്നെന്ന് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രാവൺ കുമാർ സിങ് പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ജിം ട്രെയിനറുടെ വിവാഹം ഉറപ്പിച്ചത് യുവതിയില്‍ അതൃപ്‌തിയുണ്ടാക്കിയിരുന്നു എന്നും പൊലീസ് പറയുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിന് പിന്നാലെയാണ് സ്‌ത്രീയെ കൊന്ന് കുഴിച്ചുമൂടിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ നാലിനാണ് സംഭവം നടക്കുന്നത്. അന്ന് അവര്‍ ജിമ്മിൽ പോയിരുന്നു. തുടർന്ന് പ്രശ്‌നം സംസാരിക്കാൻ ഇവരുവരും ഒരു കാറിനുള്ളിലിരുന്നു. എന്നാല്‍ തർക്കം തുടര്‍ന്നതോടെ സോണി സ്‌ത്രീയുടെ കഴുത്തിൽ ഇടിച്ചു. ബോധരഹിതയായ സ്‌ത്രീയെ സോണി കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് വിശദീകരിച്ചു.

Also Read: വിദ്യാർഥിയെ തട്ടികൊണ്ട് പോയി ക്രൂരമർദനം; നഗ്നനാക്കി മൂത്രം കുടിപ്പിച്ചു, 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.