ജമ്മു : ജമ്മു കശ്‌മീരിലെ കിഷ്ത്വാർ ജില്ലയിൽ വെള്ളിയാഴ്‌ച തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് പരിക്കേറ്റു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിന് സമീപമുള്ള ജില്ലയായ കിഷ്‌ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്.
കിഷ്ത്വാർ ജില്ലയിലെ ഛത്രൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ നൈദ്ഗാം ഗ്രാമത്തിന്‍റെ മുകൾ ഭാഗത്തുള്ള പിംഗ്നൽ ദുഗദ്ദ വനമേഖലയിൽ സുരക്ഷ സേനയുടെ തെരച്ചിൽ സംഘങ്ങളും ഒളിച്ചിരിക്കുന്ന ഭീകരരും തമ്മിൽ വെടിവയ്പ്പ് നടന്നതായി ജമ്മു എഡിജിപി ആനന്ദ് ജെയിൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രത്യേക ഇന്‍റലിജൻസ് റിപ്പോട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്‌മീർ പൊലീസും സൈന്യവും ചേർന്ന് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ തെരച്ചിൽ സംഘത്തിന് നേരെ വെടിയുതിർക്കുകയും സുരക്ഷ സേന തിരിച്ചടിക്കുകയും ചെയ്‌തു.
നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിൽ നിന്നുള്ള നാല് തീവ്രവാദികളെങ്കിലും നിലവിൽ ഏറ്റുമുട്ടൽ നടക്കുന്ന കിഷ്ത്വറിലെ ചാട്രോ മേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്നും ഏറ്റുമുട്ടൽ പ്രദേശത്തിന്‍റെ സമീപ പ്രദേശങ്ങളിലേക്ക് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീവ്രവാദികളെ നിർവീര്യമാക്കാൻ ജമ്മു കശ്‌മീർ പൊലീസും സൈന്യവും പ്രദേശം വളഞ്ഞു.
Also Read: ജമ്മുവില്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം; സൈനികന് പരിക്ക്, പ്രദേശത്ത് തെരച്ചില്‍