ETV Bharat / bharat

ഹർനി ബോട്ടപകടം: മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണറെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ഗുജറാത്ത് ഹൈക്കോടതി - GUJARAT HC ON HARANI BOAT ACCIDENT - GUJARAT HC ON HARANI BOAT ACCIDENT

കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറെ സർക്കാർ സംരക്ഷിക്കുകയാണെന്നാണ് ഹൈക്കോടതി ആരോപിച്ചത്.

HARANI LAKE BOAT ACCIDENT  HARANI LAKE BOAT TRAGEDY  ഹർനി തടാക ദുരന്തം  ഹർനി ബോട്ടപകടം
Harani Lake Boat Accident Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 10:58 PM IST

അഹമ്മദാബാദ് : വഡോദരയിലെ ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ അതൃപ്‌തി രേഖപ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി. അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. സർക്കാർ നൽകിയ റിപ്പോർട്ടിൽ കരാറുകാരനെയും സാങ്കേതിക സംഘത്തെയും മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കോടതി ആരോപിച്ചു.

ഇത് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറുടെ പങ്ക് ദുർബ്ബലമാക്കാനാണെന്നും ഹൈക്കോടതി പറഞ്ഞു. ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ 12 വിദ്യാർഥികളും രണ്ട് അധ്യാപകരും അടക്കം 14 പേർ മരിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാളും ജസ്റ്റിസ് പ്രണബ് ത്രിവേദിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ വാദം കേൾക്കുന്നത് ജൂലൈ 4ലേക്ക് മാറ്റി.

Also Read: ഹാവേരി വാഹനാപകടം; മരിച്ചവരില്‍ ദേശീയ അന്ധ വനിത ഫുട്ബോൾ ടീം ക്യാപ്‌റ്റനും - Blind football player death

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.