അഗർത്തല : ഒരു സ്പെഷ്യല്‍ ഓപ്പറേഷന്‍റെ ഭാഗമായി 23 ബംഗ്ലാദേശ് പൗരന്മാരെ ഇന്ത്യന്‍ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ (ജൂലൈ 27) അഗർത്തല റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരില്‍ ഒരാള്‍ കളളനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബംഗ്ലാദേശിലെ ചപ്പായ് നവാബ്‌ഗഞ്ച് ജില്ലയിൽ നിന്നുളളവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
റാം സാഹ (24), മുഹമ്മദ് അസ്‌മുല്‍ ഹഖ് (20), ജാക്കിർ ഹുസൈൻ (40), മുഹമ്മദ് സാഹിൻ അലി (26), ഇബ്രാഹിം ഖലീൽ (23), സാഹിൻ ആലം (28), നയൻ അലി (19) മുഹമ്മദ് ഇലാഹി ഹുസൈൻ (21), മുഹമ്മദ് തായിബ് ഹുസൈൻ (19), മുഹമ്മദ് ദലിം എന്ന ഇമാൻ (19), മുഹമ്മദ് അബ്‌ദുല്‍ അജിജ്, മുഹമ്മദ് സൈഫുൽ ഇസ്ലാം (25), സഹാബുദ്ദീൻ ഷെക് (33), മുഹമ്മദ് ഷാഹിദുൽ ഇസ്ലാം (20), മുഹമ്മദ് സുമൻ (26), മുഹമ്മദ് അമീറുല്‍ ഇസ്ലാം (24), ഹാജികുൽ ബാബു (26), റംജൻ ഷെക് (19), എംഡി മിജാനൂർ (24), അലി അക്ബർ (36), സക്കിൽ ഷെക് (19), മുഹമ്മദ് റെഹാൻ എസ്കെ (19), മുഹമ്മദ് സെലിം റീജ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
അറസ്റ്റിലായവര്‍ നിലവില്‍ റെയില്‍വേ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇലരുടെ പ്രവര്‍ത്തനങ്ങളും അനധികൃതമായി പ്രവേശിച്ചതിന്‍റെ ഉദ്ദേശവും മനസിലാക്കുന്നതിനാണ് നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. ഏതെങ്കിലും വലിയ നെറ്റ്‌വർക്കിന്‍റെ ഭാഗമാണോ എന്ന് കണ്ടെത്താനുളള അന്വേഷണവും തുടരുകയാണ്.
Also Read: വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി ബംഗ്ലദേശ് പൗരൻ പിടിയിൽ