ജയ്‌പൂർ: കൊൽക്കത്തയിൽ നിന്ന് ജയ്‌പൂരിലേക്ക് ട്രെയിനില്‍ സ്വർണം കടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. 1.80 കോടി രൂപ വിലമതിക്കുന്ന 2.4 കിലോ സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രാജസ്ഥാനിലെ നാഗൗർ സ്വദേശികളാണ് പ്രതികൾ. ഇന്നലെയാണ് (ജൂൺ 26) സംഭവം.
സ്വർണവുമായി ജയ്‌പൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മൂന്ന് പേരും കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വർണം കൈമാറിയ ഒരാളുമാണ് ഡിആർഐയുടെ പിടിയിലായത്. കൊൽക്കത്തയിൽ നിന്നും ജയ്‌പൂരിലേക്ക് സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 4 പ്രതികളെ പിടികൂടാനായത്. സംശയം തോന്നിയ യാത്രക്കാരിൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു. ബംഗ്ലാദേശിൽ നിന്നാണ് സ്വർണം കടത്തിയതെന്നാണ് വിവരം. വിദേശ ഹോൾമാർക്ക് നീക്കിയ ശേഷമാണ് കൊൽക്കത്തയിൽ നിന്ന് സ്വർണം ജയ്‌പൂരിലേക്ക് കടത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: ബ്ലൂടൂത്ത് സ്‌പീക്കറിൽ സ്വർണം ; നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ യാത്രക്കാരൻ പിടിയിൽ