ETV Bharat / bharat

100 കോടിയുടെ ആഭരണങ്ങള്‍! ജന്മാഷ്‌ടമി ദിനത്തിൽ ഭഗവാന്‍ കൃഷ്‌ണനും രാധയ്‌ക്കും അലങ്കാരം; വിസ്‌മയിപ്പിച്ച് ഗ്വാളിയോർ ഗോപാൽ ജി ക്ഷേത്രം - GOD WEARING 100 CR GOLD TEMPLE - GOD WEARING 100 CR GOLD TEMPLE

ജന്മാഷ്‌ടമി ദിനത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഭഗവാൻ്റെ ദർശനത്തിനായി ക്ഷേത്രങ്ങളിലേക്ക് എത്തുന്നു. എന്നാൽ ഗ്വാളിയോറിലെ ഗോപാൽ ജി ക്ഷേത്രം എല്ലാത്തിൽ നിന്നും വ്യത്യസ്‌തമാണ്. ഇവിടെ ഭഗവാനെ 100 കോടി രൂപയുടെ ആഭരണങ്ങൾ കൊണ്ടാണ് അലങ്കരിക്കുന്നത്. ഈ കാഴ്‌ച ദർശിക്കുന്നതിനായി ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരാറുളളത്.

GOPAL JI TEMPLE GWALIOR  100 CR GOLD  SREEKRISHNA JAYANTI 2024  ഗോപാൽ ജി ക്ഷേത്രം ഗ്വാളിയോർ
(Left) Lord Krishna and Radha Rani are decorated with a stunning array of antique and priceless jewellery with Rs 100 crore (right) Devotees standing in a queue to have darshan of Lord Krishna at Gopal Ji temple in Gwalior (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 9:31 PM IST

ഗ്വാളിയോർ (മധ്യപ്രദേശ്) : എല്ലാ വർഷവും ജന്മാഷ്‌ടമി ദിനത്തിൽ ഗ്വാളിയോറിലെ ഗോപാൽ ജി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ശ്രീകൃഷ്‌ണ ഭക്‌തരാണ് എത്തിച്ചേരുന്നത്. ഭക്തിസാന്ദ്രമായി മാറുന്ന ഗോപാൽ ജി ക്ഷേത്രത്തിൽ അന്നത്തെ ദിവസം വൻ തിരക്കാണ് അനുഭവപ്പെടുക.

സിന്ധ്യ നാട്ടുരാജ്യത്തിൻ്റെ കാലത്ത് നിർമിച്ച ഈ ക്ഷേത്രത്തിന് നൂറ് വർഷത്തെ പഴക്കമാണുളളത്. ജന്മാഷ്‌ടമി ആഘോഷങ്ങള്‍ക്ക് രാജ്യത്തുടനീളം തന്നെ ഈ ക്ഷേത്രം പ്രശസ്‌തമാണ്. കാരണമെന്തെന്നാൽ അന്നത്തെ ദിവസം ദേവതകളെ നൂറ് കോടി രൂപയുടെ ആഭരണങ്ങളാലാണ് അലങ്കരിച്ചിരിക്കുക.

ജന്മാഷ്‌ടമി ദിനത്തിൽ, ശ്രീകൃഷ്‌ണനെയും രാധയേയും വിലമതിക്കാനാവാത്ത ആഭരണങ്ങൾ കൊണ്ടാണ് അലങ്കരിക്കുക. വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ, മുത്തുകൾ എന്നിവയാൽ നിർമിച്ച ആഭരണങ്ങൾ അണിയിക്കുന്നു.

ആഭരണങ്ങളിൽ നിന്നും ഏറ്റവും വേറിട്ട് നിൽക്കുന്നത് കിരീടമാണ്. എല്ലാവരുടെയും കണ്ണ് പതിയുക മരതകങ്ങളും വജ്രങ്ങളും കൊണ്ട് പതിച്ച ദേവന്മാരുടെ കിരീടത്തിലായിരിക്കും. ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങൾ കൊണ്ട് ദേവന്മാരെ അലങ്കരിക്കുന്ന പാരമ്പര്യം സിന്ധ്യ രാജവംശത്തിൻ്റെ ഭരണകാലത്താണ് ആരംഭിച്ചത്.

രാജവംശത്തിൻ്റെ സമ്മാനമെന്ന നിലയിലാണ് ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്നതിനായി ഈ വിശിഷ്‌ടമായ ആഭരണങ്ങൾ സിന്ധ്യ രാജവംശം നൽകിയത്. എന്നാൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ അവസാനമായതിനെത്തുടർന്ന് ആഭരണങ്ങൾ ഭദ്രമായി സൂക്ഷിക്കുന്നതിനായി ബാങ്ക് ലോക്കറിൽ വയ്‌ക്കുകയായിരുന്നു. ഏകദേശം 50 വർഷത്തോളമാണ് സൂക്ഷിച്ചിരുന്നത്.

2007 ൽ ആണ് ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ ഈ ആഭരണങ്ങൾ ഏറ്റെടുത്തത്. അതിനുശേഷം എല്ലാ വർഷവും ജന്മാഷ്‌ടമിയിൽ ഭഗവാൻ കൃഷ്‌ണനെയും രാധയേയും അണിയിച്ചൊരുക്കുന്നതിനായി ഇവ ഉപയോഗിച്ച് പോരുന്നു.

എല്ലാ വർഷവും ജന്മാഷ്‌ടമി ദിനത്തിൽ ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ നിന്നെടുക്കുകയും പ്രത്യേക സമിതിയുടെ മേൽനോട്ടത്തിൽ ദേവതകളെ അണിയിക്കുകയും ചെയ്യുന്നു. പിന്നീട് അർധരാത്രിയിൽ തന്നെ ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ തിരികെ വയ്‌ക്കുകയും ചെയ്യുന്നു.

Also Read: ഈ ശ്രീകൃഷ്‌ണ ജയന്തി അല്‍പ്പം സ്വാദിഷ്‌ടമാക്കാം; അഞ്ച് ക്ലാസിക് വിഭവങ്ങള്‍ ഇതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.