ETV Bharat / bharat

കസവ് മുണ്ടും ചെണ്ടമേളവും സദ്യയും; ഓണം കളറാക്കി തെലങ്കാന യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ - Onam Celebration In Telangana

author img

By ETV Bharat Kerala Team

Published : Sep 14, 2024, 9:42 PM IST

കേരളത്തിന്‍റെ തനത് ആഘോഷമാണ് ഓണം. ലോകത്തെവിടെയായാലും മലയാളി ഓണം ആഘോഷിക്കും. അത്തരത്തില്‍ തെലങ്കാനയിലെ ഗീതം ഡീംഡ് സർവകലാശാലയിലെത്തിയ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഓണം കളറുകാക്കിയിരിക്കുകയാണ് .

GITAM UNIVERSITY IN TELANGANA  ഗീതം ഡീംഡ് സർവകലാശാലയിൽ ഓണം  തെലങ്കാനയില്‍ ഓണാഘോഷം  ONAM 2024
Representative Image (Wikipedia)

ഹൈദരാബാദ് : കേരളത്തിൻ്റെ സ്വന്തം ഓണത്തെ ചേര്‍ത്തുപിടിച്ച് തെലങ്കാന. സംഗറെഡ്ഡി ജില്ലയിലെ രുദ്രറാമിലുള്ള ഗീതം ഡീംഡ് സർവകലാശാലയിൽ ആവേശത്തോടെയും ഉത്സാഹത്തോടെയും ഓണാഘോഷം നടന്നു. എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ച് ഓണഘോഷത്തിന്‍റെ പകിട്ടുകൂട്ടി.

കേരളത്തിന്‍റെ തനത് സംസ്‌കാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ആഘോഷമാണ് ഓണം. ഇത് എടുത്തുകാട്ടുന്നതായിരുന്നു സര്‍വകലാശാലയിലെയും ഓണം. പരമ്പരാഗത വസ്‌ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ ഓണം ആഘോഷിക്കാന്‍ എത്തിയത്.

കേരളത്തിന്‍റെ സ്വന്തം കസവ് സാരിയും കസവ് മുണ്ടും ഉടുത്ത് എത്തിയ വിദ്യാര്‍ഥികള്‍ ഓണത്തിന്‍റെ മാറ്റുകൂട്ടി. ആഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ നിരവധി പരമ്പരാഗത വിഭവങ്ങളും തയ്യാറാക്കി. കേരളത്തിന്‍റെ രുചിവൈഭവം മറ്റ് സംസ്ഥാനത്തെ വിദ്യാര്‍ഥികളും അനുഭവിച്ചറിഞ്ഞു.

മലയാളികളായ വിദ്യാര്‍ഥികളാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും എടുത്തുകാട്ടുന്നതായിരുന്നു ആഘോഷ പരിപാടി. ചെണ്ടമേളവും ആര്‍പ്പുവിളികളും ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മറ്റു സർവകലാശാലയിലെ വിദ്യാർഥികളും ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തു. ഇത് മറ്റ് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സമ്പന്നത മനസിലാക്കാനും ബഹുമാനിക്കാനും വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കും എന്നതാണ് പ്രത്യേകത.

Also Read: പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്...; ഇത് വെറൈറ്റി ഓണാഘോഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.