ETV Bharat / bharat

ഉറങ്ങിക്കിടന്ന സഹോദരിമാരെ കൊലപ്പെടുത്തിയ 13 കാരി കസ്‌റ്റഡിയില്‍; കാരണം കേട്ട് ഞെട്ടി പൊലീസ് - MINOR GIRLS STRANGULATED TO DEATH - MINOR GIRLS STRANGULATED TO DEATH

സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് 13 വയസുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം വീട്ടുജോലികളെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നതിൽ മനംനൊന്ത്.

KILLING HER TWO YOUNGER SISTERS  ELDER SISTER TAKEN INTO CUSTODY  MURDER  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
NOORPUR POLICE TEAM (Source: Etv Bharat)
author img

By ETV Bharat Kerala Team

Published : May 17, 2024, 3:44 PM IST

Updated : May 17, 2024, 3:52 PM IST

ബിജ്‌നോർ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഉറങ്ങികിടന്ന സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ 13 കാരി കസ്‌റ്റഡിയിൽ. പവിത്ര (5), ശ്രുതി (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജ്‌നോർ ജില്ലയിലെ നൂർപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഗോഹാവാർ ഗ്രാമത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

ഇഷ്‌ടിക ചൂളയിൽ കൂലിപ്പണി ചെയ്യുന്ന സവിതയുടെയും സഹദേവിന്‍റെയും മക്കളാണിവര്‍. ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. പ്രതിയായ പെൺകുട്ടി സവിതയുടെ മുൻ വിവാഹത്തിൽ നിന്നുള്ളതാണ്.

മൂന്ന് പെൺകുട്ടികളും അമ്മയുടെ അരികിൽ ഉറങ്ങുകയായിരുന്നു അർദ്ധരാത്രിയോടെ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നൂർപൂർ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി മൂത്ത സഹോദരിയെ കസ്‌റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് 13 കാരി കുറ്റം സമ്മതിക്കുകയായിുരുന്നു. വീട്ടുജോലികളെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നതിൽ മനംനൊന്ത് തന്‍റെ രണ്ട് സഹോദരിമാരെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ കുട്ടി പൊലീസിനോട് ഏറ്റുപറഞ്ഞു.

മൊഴികൾ തൃപ്‌തികരമല്ലാത്തതിനാല്‍ എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു, മൂത്ത പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്‌തുവരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Also Read: പെൺ സുഹൃത്തിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് കൊന്ന് ബാഗിലാക്കി; യുവാവ് പിടിയില്‍

Last Updated : May 17, 2024, 3:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.