ETV Bharat / bharat

യുപിയില്‍ പാചക തൊഴിലാളികളുടെ ക്രൂരത; വിവാഹ ചടങ്ങിനെത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി - ഉത്തര്‍ പ്രദേശ്

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും ഹത്രാസ് ജംഗ്ഷൻ പൊലീസ് അറിയിച്ചു.

Gang Rape  hathras  കൂട്ടബലാത്സംഗം  ഉത്തര്‍ പ്രദേശ്  ഹത്രാസ്
Girl reached for wedding Gang Raped In Hathras
author img

By ETV Bharat Kerala Team

Published : Mar 3, 2024, 5:38 PM IST

ഹത്രാസ് : വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പാചകത്തിനെത്തിയ യുവാക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം.

മാർച്ച് 2ന് അലിഗഢിൽ നിന്ന് ഹത്രാസ് ജംക്‌ഷൻ കോട്‌വാലി പ്രദേശത്തെ ഗസ്റ്റ് ഹൗസിൽ വിവാഹ ചടങ്ങിനെത്തിയതായിരുന്നു പെൺകുട്ടി. ചടങ്ങില്‍ പാചക ജോലിക്കെത്തിയ പുഷ്പേന്ദ്രയും സുമിത്തും പെണ്‍കുട്ടിയെ ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപേവുകയായിരുന്നു എന്ന് ഹത്രാസ് ജംഗ്ഷൻ ഇൻചാർജ് വിജയ് സിംഗ് പറഞ്ഞു. തുടര്‍ന്ന് വഴിയിലെ ഒരു പാടത്ത് വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. അതിക്രമത്തിന് ഇരയായ പെൺകുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇരുവരും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.

Also Read : ഐഐടി-ജെഇഇ ഉദ്യോഗാര്‍ഥിയില്‍ നിന്ന് ആയുധ വിതരണക്കാരനിലേക്ക്; യുപിയിലെ ഭോല പണ്ഡിറ്റ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.