ETV Bharat / bharat

മസ്‌ജിദ് പരിസരത്ത് പെൺകുട്ടിയുടെ മൃതദേഹം; മുഖം കല്ലുകൊണ്ട് വികൃതമാക്കിയ നിലയില്‍ - YOUNG GIRL MURDERED IN AGRA - YOUNG GIRL MURDERED IN AGRA

പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. തിരിച്ചറിയാതിരിക്കുവാൻ മുഖം കല്ലുകൊണ്ട് വികൃതമാക്കിയ നിലയില്‍.

YOUNG GIRL MURDER  MURDER IN MASJID PREMISES  AGRA UTTARPRADESH  FACE SMASHED WITH STONE
Representative image (Source : ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 9:55 PM IST

ആഗ്ര (ഉത്തർപ്രദേശ്): താജ്‌മഹൽ ഈസ്‌റ്റ് ഗേറ്റിന് സമീപത്തെ മുസ്‌ലിം പള്ളി പരിസരത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നഗ്ല-പൈമ റോഡിലെ പള്ളി പരിസരത്താണ് പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളാണ് പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നത് കണ്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സൂരജ് റായ് പറഞ്ഞു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടി ആരെന്ന് തിരിച്ചറിയാതിരിക്കുവാൻ മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കിയ നിലയിലാണ്. പെൺകുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രായം 25-26 വയസിനിടയിലാണെന്നും ഡിസിപി സൂരജ് റായ് പറഞ്ഞു.

ഫോറൻസിക് സംഘം സ്ഥലത്തു നിന്ന് എല്ലാ തെളിവുകളും ശേഖരിച്ചു. ഇതോടൊപ്പം പ്രതികളെ കണ്ടെത്താന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടെന്നും ഡിസിപി അറിയിച്ചു.

ഐപിസിയിലെ പ്രസക്‌തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read : പ്രജ്വൽ രേവണ്ണയെക്കുറിച്ച് സൂചനകളില്ല ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ അന്വേഷണസംഘം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.