കുടക് : വിവാഹ നിശ്ചയം മുടങ്ങിയതിനെ തുടര്‍ന്ന് യുവാവ് പതിനാറുകാരിയെ കഴുത്തറുത്ത് കൊന്നു. കുടക് ജില്ലയിലെ സോംവാർപേട്ട് താലുക്കിലെ സുർലബ്ബി ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ് ഹ്യദയഭേദകമായ സംഭവം അരങ്ങേറിയത്.
പ്രതിയുമായി പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് വിവാഹ നിശ്ചയം നിര്‍ത്തിവച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ഇന്നലെ (മെയ് 9) വൈകിട്ട് പെൺകുട്ടിയെ വീട്ടിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം, മൃതദേഹത്തിന്‍റെ തല എടുത്ത് യുവാവ് രക്ഷപെട്ടു.
ഇന്നലെ പുറത്തുവന്ന എസ്എസ്എൽസി പരീക്ഷാഫലത്തില്‍ നല്ല മാർക്കോടെ പെൺകുട്ടി വിജയിച്ചിരുന്നു. ഈ സന്തോഷത്തിനിടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ കുടക് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: വിഷ്‌ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മെയ് 13ന്