ETV Bharat / bharat

കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ചര്‍ദ്ദിച്ചു; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ - Expired Chocolate harmed health

പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ചോക്ലേറ്റ് വിറ്റ കടയില്‍ പരിശോധന നടത്തി.

EXPIRED CHOCOLATE  ചോക്ലേറ്റ്  എക്‌സ്പൈറി ഡേറ്റ്  ഒന്നര വയസുകാരി രക്തം ചര്‍ദ്ദിച്ചു
Girl Child's Health Worsened After Eating Chocolate that expired
author img

By ETV Bharat Kerala Team

Published : Apr 20, 2024, 8:31 PM IST

പട്യാല : കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി ഗുരുതരാവസ്ഥയില്‍. പഞ്ചാബിലാണ് സംഭവം. ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ചര്‍ദ്ദിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്യാലയിലുള്ള ഒരു കുടുംബം തങ്ങളുടെ ലുധിയാനയിലുള്ള ബന്ധു വീട്ടിലേക്ക് അയച്ച സമ്മാനത്തിലുണ്ടായിരുന്ന ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ ആരോഗ്യ നില വഷളായത്.

ചോക്ലേറ്റിന്‍റെ കവര്‍ പരിശോധിച്ചപ്പോള്‍ എക്‌സ്പൈറി ഡേറ്റ് കഴിഞ്ഞ ചോക്ലേറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കടയുടമ ആരോപണങ്ങൾ നിഷേധിച്ചു. സമ്മാനപ്പൊതിയും ചോക്ലേറ്റും തന്‍റെ കടയില്‍ നിന്നല്ല വാങ്ങിയത് എന്നാണ് കടയുടമയുടെ വാദം.

ഒന്നര വയസുകാരി രവിയ കുറച്ച് ദിവസം മുമ്പാണ് ലുധിയാനയിൽ നിന്ന് പട്യാലയിലെ ബന്ധു വീട്ടിലെത്തിയത്. രവിയ ലുധിയാനയിലേക്ക് മടങ്ങവേയാണ് ബന്ധുക്കള്‍ സമ്മാനപ്പൊതി നല്‍കിയത്. ജ്യൂസും ചോക്ലേറ്റുമാണ് ഉണ്ടായിരുന്നത്. ലുധിയാനയിൽ എത്തിയ കുട്ടി ചോക്ലേറ്റ് കഴിച്ച ഉടന്‍ ഛർദ്ദിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയും കുട്ടി രക്തം ഛർദ്ദിക്കുകയും ചെയ്‌തു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കടയില്‍ പരിശോധന നടത്തി. കടയിലുണ്ടായിരുന്ന മറ്റ് പല സാധനങ്ങളുടെയും കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Also Read : എന്താണ് നെസ്‌ലെയ്‌ക്കെതിരായ 'പഞ്ചസാര വിവാദം', അതില്‍ കമ്പനി പറയുന്നതെന്ത് ? - Nestle Baby Food Sugar

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.