ETV Bharat / bharat

തെലങ്കാനയിലെ ഗ്ലാസ് ഫാക്‌ടറിയിലുണ്ടായ സ്ഫോടനം; മരണം ആറായി - GAS COMPRESSOR EXPLOSION UPDATES - GAS COMPRESSOR EXPLOSION UPDATES

സൗത്ത് ഗ്ലാസ് ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം. രംഗ റെഡ്ഡിയിലാണ് സംഭവം. കംപ്രസര്‍ വാതക പൊട്ടിത്തെറിയിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

BLAST IN SOUTH GLASS FACTORY  സൗത്ത് ഗ്ലാസ് ഫാക്‌ടറി സ്‌ഫോടനം  തെലങ്കാനയില്‍ സ്‌ഫോടനം  Gas Compressor Blast In Telangana
തെലങ്കാനയിലെ ഗ്ലാസ് ഫാക്‌ടറിയിലെ സ്ഫോടനം; മരണം ആറായി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 10:37 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡിയിലെ ഗ്ലാസ് ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം ആറായി. ഗുരുതരമായി പരിക്കേറ്റ് നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ആറായത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ (ജൂണ്‍ 28) വൈകിട്ടാണ് ഗ്ലാസ് ഫാക്‌ടറിയില്‍ സ്‌ഫോടനമുണ്ടായത്. ഫാക്‌ടറിയിലുണ്ടായിരുന്ന വാതക കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അഞ്ച് പേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ബിഹാര്‍ സ്വദേശികളായ ചിത്തരഞ്ജന്‍ (25), രാംപ്രകാശ് (45), രതികാന്ത് (25), അയോധ്യ സ്വദേശികളായ നികേത്(22) രാം ഷെട്ട് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ള തൊഴിലാളികള്‍ നിലവില്‍ ഷാദ് നഗര്‍ വിവ ആശുപത്രിയില്‍ ചികിത്സയിലാണ്.

അന്വേഷണം ആരംഭിച്ച് പൊലീസ്: ജില്ല കലക്‌ടര്‍ ശശാങ്കയും ഡിസിപി രാജേഷും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കംപ്രസറിന്‍റെ സുരക്ഷ വാല്‍വിനുണ്ടായ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കലക്‌ടര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.

മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, മുന്‍ മന്ത്രി ഹരീഷ് റാവു, കെടി രാമറാവു എന്നിവരും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ പരിശോധന നടത്തണം. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രംഗറെഡ്ഡി ജില്ല തൊഴിലാളി സംഘടന നേതാക്കളും സംഭവത്തെ അപലപിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറഞ്ഞു. അപകടത്തിന്‍റെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നഷ്‌ട പരിഹാരം നല്‍കണമെന്ന് വിവിധയിടങ്ങളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.

Also Read: ഗ്ലാസ് ഫാക്‌ടറിയിലെ കംപ്രസർ പൊട്ടിത്തെറിച്ചു; 5 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.