ETV Bharat / bharat

ഛത്തീസ്‌ഗഢിൽ വൻ കഞ്ചാവ് വേട്ട ; പിടിച്ചെടുത്തത് എട്ട് കോടി രൂപയുടെ കഞ്ചാവ് - കഞ്ചാവ് പിടികൂടി

17 ക്വിന്‍റലിലധികം കഞ്ചാവാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്

Ganja Hunt In Chhattisgarh  Ganja Hunt Mahasamund  Ganja Hunt Two accused Held  കഞ്ചാവ് പിടികൂടി  കഞ്ചാവ് വേട്ട
Ganja Worth Rs 8 Crore Seized In Chhattisgarh's Mahasamund; Two accused Held
author img

By ETV Bharat Kerala Team

Published : Mar 3, 2024, 10:33 PM IST

മഹാസമുന്ദ് (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഢിലെ മഹാസമുന്ദിൽ നിന്ന് കഞ്ചാവ് പിടികൂടി. കഞ്ചാവുമായി വന്ന രണ്ട് പേരെ ഛത്തീസ്‌ഗഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എട്ട് കോടി രൂപ വിലമതിക്കുന്ന 17 ക്വിന്‍റലിലധികം കഞ്ചാവാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്‌പി ), ആകാശ് റാവു ഗിർപുഞ്ജെ പറഞ്ഞു പറഞ്ഞു.

മഹാസമുന്ദിലെ അന്തർസംസ്ഥാന ചെക്ക് പോസ്റ്റിൽ വച്ചാണ് അവിനാഷ് മാസ്‌കെ, സന്തോഷ് പവാർ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇരുവരും മഹാരാഷ്‌ട്ര സ്വദേശികളാണെന്നാണ് വിവരം. പ്രതികൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് ഛത്തീസ്‌ഗഢ് വഴി മഹാരാഷ്‌ട്രയിലേക്ക് കടത്തുകയായിരുന്നു. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സിംഗോഡ പൊലീസ് അന്തർസംസ്ഥാന ചെക്ക് പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിച്ചു. പരിശോധനയിൽ ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടുകയും ചെയ്‌തു.

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതികൾ രണ്ടുപേരും കുറ്റം സമ്മതിച്ചു. ഇവർ സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോൾ 50 ചാക്കുകളിലായി 862 പാക്കറ്റുകൾ കണ്ടെടുത്തുവെന്നും ഇവയെല്ലാം വാഹനത്തിൽ നിന്ന് പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത പാക്കറ്റുകളിൽ 1725 കിലോ കഞ്ചാവ് ഉണ്ടായിരുന്നതായി കണ്ടെത്തി. പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Also read : കുരുമുളക് മോഷണ സംഘവും മോഷണ മുതല്‍ വാങ്ങുന്ന വ്യാപാരിയും അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.