ETV Bharat / bharat

സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 4 മലയാളികള്‍ അടക്കം 22 പേര്‍ക്ക് പരം വിശിഷ്‌ട സേവ - സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

4 മലയാളികള്‍ക്ക് പരം വിശിഷ്‌ട സേവ മെഡല്‍. ആറ് പേര്‍ക്ക് കീര്‍ത്തി ചക്ര. 80 പേര്‍ക്ക് വിശിഷ്‌ട സേവ മെഡലും ലഭിച്ചു.

Gallantry Award Announced  Distinguished Service Award  സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  കീര്‍ത്തി ചക്ര മെഡല്‍
Gallantry And Distinguished Service Award Announced
author img

By ETV Bharat Kerala Team

Published : Jan 25, 2024, 10:34 PM IST

ന്യൂഡല്‍ഹി: 2024ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ അടക്കം 22 സൈനികര്‍ പരം വിശിഷ്‌ട സേവ മെഡലിന് അര്‍ഹരായി. ആറ് സൈനികര്‍ക്കാണ് കീര്‍ത്തി ചക്ര. ഇതില്‍ മൂന്ന് പേര്‍ക്ക് മരണാന്തര ബഹുമതിയായണ് കീര്‍ത്തി ചക്ര മെഡല്‍ ലഭിച്ചത്.

നാല് സൈനികര്‍ ഉത്തം യുദ്ധ് സേവ മെഡലിന് അര്‍ഹത നേടിയപ്പോള്‍ എട്ട് പേര്‍ക്ക് ശൗര്യ ചക്രയും 53 പേര്‍ക്ക് സേന മെഡലും 80 പേര്‍ക്ക് വിശിഷ്‌ട സേവ മെഡലും ലഭിച്ചു. മലയാളികളായ നാല് പേര്‍ക്കാണ് വിശിഷ്‌ട സേവ മെഡല്‍ സ്വന്തമായത്. ലെഫ്‌റ്റനന്‍റ് ജനറല്‍മാരായ പി ഗോപാലകൃഷ്‌ണ മോനോന്‍, അജിത് നീലകണ്‌ഠന്‍, മാധവന്‍ ഉണ്ണികൃഷ്‌ണന്‍ നായര്‍, ജോണ്‍സണ്‍ പി മാത്യു എന്നീ മലയാളികളാണ് പരമ വിശിഷ്‌ട സേവ മെഡലിന് അര്‍ഹരായത്.

ലെഫ്റ്റനന്‍റ് ജനറൽ എസ് ഹരിമോഹൻ അയ്യര്‍, മേജർ ജനറൽ വിനോദ് ടോം മാത്യു, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ് എന്നിവർക്ക് അതി വിശിഷ്‌ട സേവ മെഡലും കേണൽ അരുൺ ടോം സെബാസ്‌റ്റ്യനും ജോൺ ഡാനിയേലിനും യുദ്ധ സേവ മെഡലും ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.