ന്യൂഡല്‍ഹി: നാല് വയസുകാരിയെ ബന്ധു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയ്ക്ക് സമീപമുള്ള നരേല മേഖലയിലാണ് സംഭവം. പ്രതിയെ ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ നിന്ന് പിടികൂടിയതിന് ശേഷം തൊട്ടടുത്തുള്ള കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ പിതാവിന്‍റെ അളിയനാണ് കൃത്യം നടത്തിയത്. വീട്ടിലെ വഴക്കിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതില്‍ കുപിതനായാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.
മകളെ കാണാനില്ലെന്ന പിതാവിന്‍റെ പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മയും പ്രതിയും തമ്മില്‍ വഴക്ക് നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ഇതൊക്കെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭാര്യയുമായി വേര്‍പിരിഞ്ഞത് ഇയാളില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കിയിരുന്നു. ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. ഇയാള്‍ കുറ്റസമ്മതം നടത്തുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസിനെ സഹായിക്കുകയും ചെയ്‌തു. സ്വര്‍ണ ജയന്തി വിഹാര്‍ കാട്ടില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ അനുച്ഛേദം 103(1) കൊലപാതക്കുറ്റം, 238 തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
Also Read: കുത്തിപ്പരിക്കേല്‍പ്പിച്ച നിലയില്‍ നവജാതശിശുവിന്‍റെ മൃതദേഹം