ചെങ്കല്‍പേട്ട്: തമിഴ്‌നാട്ടിലുണ്ടായ റോഡപകടത്തില്‍ നാല് കോളജ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ബസും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിന്‍റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്( Four college students).
19നും 21നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു(killed in an accident ).
ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ മധുരാന്തകത്താണ് അപകടമുണ്ടായത്. കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്ക് പറ്റിയ ഒരാള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്(Chengalpattu ).