മധ്യപ്രദേശ് : സാഗർ ജില്ലയിൽ മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരങ്ങളുടെ ഭാര്യമാരായ ഭാരതി ലോധി, ആരതി ലോധി, ഇരുവരുടെയും ഭതൃമാതാവായ ഭഗവതി ലോധി, ഭഗവതിയുടെ മകളുടെ മകള്‍ റോമിക ലോധി എന്നിവരാണ് മരിച്ചത്.
ഇന്ന് (സെപ്റ്റംബർ 14) രാവിലെ ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയ്‌ത്‌പൂർ കൊപ്ര ഗ്രാമത്തിലാണ് സംഭവം. നാല് പേരും കിണറ്റിനുള്ളിൽ മരിച്ച നിലയിലായിരുന്നു. എസ്‌ഡിആർഎഫ് സംഘം സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കണ്ടെത്താനാകുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 13) വൈകിട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതായി കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Also Read: ഉത്തർപ്രദേശിൽ രണ്ട് പെൺകുട്ടികൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം