ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശ കാര്യ മന്ത്രിയുമായ സോമനഹള്ളി മല്ലയ്യ കൃഷ്‌ണ(92) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ഏപ്രില്‍ 29ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1999 ഒക്‌ടോബർ 11 മുതൽ 2004 മെയ് 28 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ച വ്യക്തിയാണ് എസ്എം കൃഷ്‌ണ. 2009 മുതൽ 2012 വരെ മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്‍റെ കാലത്ത് വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. പിന്നീട് മഹാരാഷ്‌ട്ര ഗവർണറായി.
2017 ജനുവരി 29-ന് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേർന്നു. 2023-ൽ എസ്എം കൃഷ്‌ണ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേ വർഷം തന്നെ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.