ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രിയും പൊതു പ്രവര്‍ത്തകനുമായിരുന്ന കർപ്പൂരി താക്കൂറിന് ഭാരതരത്ന. കർപ്പൂരി താക്കൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭാരതരത്‌ന പ്രഖ്യാപിച്ചത്. 1924 ജനുവരി 24 ന് ബീഹാറിലെ സമസ്‌തിപൂർ ജില്ലയിലാണ് കർപ്പൂരി താക്കൂർ ജനിച്ചത്. 1988 ഫെബ്രുവരി 17 ന് പട്‌നയിൽ വെച്ച് 64 ആം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്.
-
मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी… pic.twitter.com/hRkhAjfNH3
— Narendra Modi (@narendramodi) January 23, 2024 " class="align-text-top noRightClick twitterSection" data="
">मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी… pic.twitter.com/hRkhAjfNH3
— Narendra Modi (@narendramodi) January 23, 2024मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी… pic.twitter.com/hRkhAjfNH3
— Narendra Modi (@narendramodi) January 23, 2024
മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നല്‍കിയാണ് കർപ്പൂരി താക്കൂറിനെ ആദരിക്കുന്നത്. മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് ശ്രദ്ധനേടിയുന്നു. സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു കർപ്പൂരി താക്കൂർ, രണ്ട് തവണ ബീഹാറിന്‍റെ മുഖ്യമന്ത്രിയും അതിന് മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്നു.
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1977 മുതൽ 1979 വരെ ബീഹാർ മുഖ്യമന്ത്രിയായിരുന്നു. ആദ്യ കാലഘട്ടത്തിൽ ജനതാ പാർട്ടിയുമായി ചേർന്നു. പിന്നീട് അദ്ദേഹം ജനതാദള്‍ പാര്‍ട്ടിയിലേക്ക് മാറി.
ജന്മവാർഷികത്തിന് മുമ്പ് മരണാനന്തരം ഭാരതരത്‌ന: കർപ്പൂരി താക്കൂറിന്‍റെ നൂറാം ജന്മദിനം ബുധനാഴ്‌ചയാണ് (ജനുവരി 24). അദ്ദേഹത്തിന്‍റെ സുവർണജൂബിലിയോടനുബന്ധിച്ച്, അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കാലാകാലങ്ങളായി ബീഹാറിലെ വിവിധ പാർട്ടികൾ അദ്ദേഹത്തിന് ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 36 വർഷത്തെ തപസിന്‍റെ ഫലമാണ് ഞങ്ങൾക്ക് ലഭിച്ചതെന്ന് കർപ്പൂരി താക്കൂറിന്‍റെ മകൻ രാംനാഥ് താക്കൂർ. കുടുംബത്തിനും ബീഹാറിലെ ജനങ്ങൾക്കും വേണ്ടി സർക്കാരിനെ അഭിനന്ദിക്കുന്നതായും രാംനാഥ് താക്കൂർ പറഞ്ഞു.