ETV Bharat / bharat

എല്ലാ കണ്ണുകളും ധനമന്ത്രിയിലേക്ക്‌; കേന്ദ്ര ഇടക്കാല ബജറ്റ് നാളെ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്‌ച ലോക്‌സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷമാകും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക.

Finance Minister Nirmala Sitharaman  Union Interim Budget 2024  Lok Sabha  കേന്ദ്ര ഇടക്കാല ബജറ്റ് 2024  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
Union Interim Budget 2024
author img

By ETV Bharat Kerala Team

Published : Jan 31, 2024, 7:53 PM IST

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും (Union Interim Budget 2024). പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്‌ച ലോക്‌സഭയിൽ രാവിലെ 11 മണിക്ക് ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങും.

ഏപ്രിൽ-ജൂലൈ കാലയളവിലെ ചെലവുകൾക്കായി സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പുതിയ സർക്കാർ അധികാരമേറ്റാൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. ഇടക്കാല കേന്ദ്ര ബജറ്റ് 2024 ന്‍റെ ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന പതിവ് ഹൽവ ചടങ്ങ് ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെയും കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിസൻറാവു കരാഡുവിന്‍റെയും സാന്നിധ്യത്തിൽ നടന്നു.

തെരഞ്ഞെടുപ്പ് വർഷത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന പാരമ്പര്യം തന്‍റെ സർക്കാർ പിന്തുടരുമെന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 'സാധാരണയായി, തെരഞ്ഞെടുപ്പ് സമയം അടുക്കുമ്പോൾ, സമ്പൂർണ ബജറ്റ് അവതരിപ്പിക്കില്ല, ഞങ്ങളും അതേ പാരമ്പര്യം പിന്തുടരും, പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം സമ്പൂർണ ബജറ്റ് നിങ്ങളുടെ മുമ്പിൽ കൊണ്ടുവരും. ഇത്തവണ രാജ്യത്തിന്‍റെ ധനമന്ത്രി നിർമ്മല സീതാരാമൻ ചില മാർഗനിർദേശങ്ങളുമായി നാളെ ബജറ്റ് നമുക്കെല്ലാവർക്കും മുന്നിൽ അവതരിപ്പിക്കും' പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.