ന്യൂഡൽഹി: അറുപതിലധികം വിമാനങ്ങൾക്കിന്ന് ബോംബ് ഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്. 15 ദിവസത്തിനിടെ 410 ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഭീഷണികളേറെയും.
എയർ ഇന്ത്യ, ഇൻഡിഗോ എന്നീ കമ്പനികളുടെ 21 വിമാനങ്ങളും വിസ്‌താരയുടെ ഇരുപതോളം വിമാനങ്ങള്‍ക്കും ഇന്ന് (ഒക്‌ടോബർ 28) വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് അടിയന്തരമായിട്ടുളള നടപടികൾ സ്വീകരിക്കുകയും സുരക്ഷ ഉറപ്പുവരുത്തിയെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ, സമൂഹമാധ്യമത്തിൽ വരുന്ന വ്യാജ ഭീഷണികൾ ഉടൻ തന്നെ നീക്കം ചെയ്യാനുളള നടപടികൾ ആരംഭിക്കണമെന്ന് ഐടി മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികൾക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിന് എന്നന്നേക്കും വിലക്ക് എർപ്പെടുത്താനുളള നടപടികൾ കേന്ദ്രം ആലോചിക്കുകയാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു പറഞ്ഞു.