ETV Bharat / bharat

ബുർഖ ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം; അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്‌ത് പൊലീസ് - BIKE STUNTS IN HYDERABAD - BIKE STUNTS IN HYDERABAD

ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ബുർഖ ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്. വീഡിയോ പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.

ബൈക്കിൽ അഭ്യാസപ്രകടനം  LATEST MALAYALAM NEWS  BIKE STUNTS  BIKE STUNTS IN HYDERABAD
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 10:48 PM IST

ഹൈദരാബാദ്: ബുർഖ ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലാണ് ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തുകയും റീൽ ചിത്രീകരിക്കുകയും ചെയ്‌തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഓഗസ്റ്റ് 15 ന് ആണ് വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്‌തത്. ഇത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുക, പൊതുനിരത്തിൽ ശല്യമുണ്ടാക്കുക എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അതേസമയം റീല്‍സ് ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ബൈക്കിൽ നിരവധി അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. നേരത്തെ ഉത്തർപ്രദേശിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യൂട്യൂബ് വ്ളോഗറുടെ ബൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. അഭ്യാസപ്രകടനം നടത്തുകയും അത് പിന്നീട് മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

Also Read: ദേശീയപാതയിൽ അപകടകരമായ രീതിയിൽ ബൈക്കോടിച്ച് യുവാവ്; കേസെടുത്ത് ആര്‍ടിഒ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.