ചെന്നൈ: തിരുവള്ളൂർ ജില്ലയിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. ചെന്നൈ - തിരുപ്പതി ദേശീയപാതയിൽ തിരുട്ടാണിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾ ആന്ധ്രാപ്രദേശിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Also Read: പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; 2 യുവാക്കള്‍ മരിച്ചു