ETV Bharat / bharat

അധ്യാപക ദമ്പതികളും മൂന്ന് മക്കളും മരിച്ച നിലയില്‍; സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി - FAMILY MEMBERS FOUND DEAD - FAMILY MEMBERS FOUND DEAD

നേരം വെളുത്ത് ഏറെ നേരം കുടുംബം വീടിന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

5 അംഗ കുടുംബം ആത്മഹത്യ ചെയ്‌തു  FAMILY SUICIDE  വിരുദുനഗർ കുടുംബ ആത്മഹത്യ  കടബാധ്യത ആത്മഹത്യ
Teacher Couple And Children Committed Suicide in Tamil Nadu (ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 9:34 PM IST

വിരുദുനഗർ (തമിഴ്‌നാട്): വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ സർക്കാർ അധ്യാപകരും കുട്ടികളുമടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയില്‍. ശിവകാശിക്കടുത്തുള്ള തിരുത്തങ്ങൽ ബാലാജി നഗർ സ്വദേശിയായ ലിംഗവും കുടുംബവുമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ദേവദാനം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. ഭാര്യ പഴനിയമ്മാൾ സുക്കിരവരപ്പട്ടി ഏരിയയിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ലിംഗവും ഭാര്യയും ഏറെ നേരം വീടിന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അകത്ത് കയറിയപ്പോഴാണ് ലിംഗത്തെയും ഭാര്യ അധ്യാപിക പളനിയമ്മാളിനെയും മക്കളായ ആനന്ദവല്ലി, ആദിത്യ, ശശിക (2 മാസം) എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസികൾ ഉടൻ തന്നെ തിരുതാങ്ങൽ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അഞ്ച് മൃതദേഹങ്ങൾ പുറത്തെടുത്തു ശിവകാശി സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകൻ ലിംഗം 40-ലധികം പേരിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങിയെന്നും വായ്‌പ തിരിച്ചടയ്ക്കാൻ കടം നൽകിയവർ സമ്മർദം ചെലുത്തിയെന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

Also Read : 14 കാരിയുടെ ആത്മഹത്യ; അപകീര്‍ത്തി വീഡിയോ പ്രചരിപ്പിച്ച ആൺകുട്ടിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി - Supreme Court Refused Bail To Boy

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.