അസംഗഢ്: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുത്ത പൊതുയോഗത്തില്‍ കല്ലേറും അടിപിടിയും. ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ സരയ്‌മീറിൽ നടന്ന പൊതുയോഗത്തിലാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകർ പരസ്‌പരം ഇഷ്‌ടികയും കല്ലും കസേരയും വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ അഖിലേഷ് യാദവ് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്നാണ് അക്രമികളെ പിരിച്ചുവിട്ടത്. പൊലീസിന്‍റെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രംഗം ശാന്തമാക്കി പൊതുയോഗം ആരംഭിച്ചത്. തുടര്‍ന്ന് അഖിലേഷ് യാദവ് യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.
മെയ് 25-ന് അസംഗഢിൽ നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവ് ജില്ലയില്‍ നടത്തുന്ന ആദ്യ പൊതുയോഗമായിരുന്നു ഇത്. വേദിക്ക് സമീപം എത്താനുള്ള പ്രവര്‍ത്തകരുടെ മത്സരത്തെ തുടർന്നാണ് സംഘര്‍ഷം ഉണ്ടായത് എന്നാണ് പൊലീസിന്‍റെ വിശദീകരണം.
Also Read : യുപിയില്‍ ബിജെപിക്ക് 8 തവണ വോട്ട് ചെയ്‌ത സംഭവം; പ്രതി പിടിയില്‍ - UP Lok Sabha Election 2024