ETV Bharat / bharat

6 മാസം പ്രായമുള്ള 500 ഗ്രാം ഭാരവുമുളള ഇരട്ടക്കുട്ടികള്‍ ജീവതത്തിലേക്ക്; ഇന്ത്യയിലെ ആദ്യ സംഭവം!

ഇന്ത്യയില്‍ ആദ്യമായി 23 ആഴ്‌ച പ്രായമുളള ഇരട്ടക്കുട്ടികള്‍ 500 ഗ്രാം ഭാരവുമായി ജനിച്ചു. കുട്ടികളുടെ പരിചരണം ആശുപത്രിയില്‍ തുടരുകയാണ്.

LOWEST BIRTH WEIGHT PREMATURE TWINS  500G TWINS DELIVERED IN BENGALURU  500 ഗ്രാം ഭാരമുളള ഇരട്ടക്കുട്ടികള്‍  MALAYALAM LATEST NEWS
Premature Twins With Parents (ETV Bharat)
author img

By ANI

Published : Nov 9, 2024, 11:10 AM IST

ബെംഗളൂരു: ഇന്ത്യയില്‍ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവില്‍ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി നിറഞ്ഞ ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.

കര്‍ഷകരായ ദമ്പതികള്‍ക്ക് കുറേ നാളത്തെ കാത്തിരിപ്പിനെടുവിലാണ് കുട്ടികള്‍ പിറന്നത്. ഗര്‍ഭിണിയായപ്പോള്‍ ഇരട്ടക്കുട്ടികളാണെന്ന വിവരം ദമ്പതികളുടെ സന്തോഷം ഇരട്ടിയാക്കിയിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അമ്മയുടെ സെർവിക്‌സ് (ഗര്‍ഭപാത്രത്തിന്‍റെ താഴത്തെ ഭാഗം) ചുരുങ്ങുന്നു എന്ന വാര്‍ത്ത അവരുടെ സന്തോഷം ഇല്ലാതാക്കി. ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 17ാം ആഴ്‌ചയില്‍ കുട്ടികളെ പുറത്തെടുക്കേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ 23 ആഴ്‌ചകള്‍ക്ക് ശേഷമാണ് നവജാത ശിശുക്കള്‍ ജനിച്ചത്. വിദഗ്‌ധ ഡോക്‌ടർമാരുടെ പ്രത്യേക മെഡിക്കൽ സംഘമാണ് അമ്മയെയും ഇരട്ടക്കുട്ടികളെയും പരിചരിക്കുന്നത്.

സങ്കീർണമായ കേസായിരുന്നു ഇതെന്ന് ലീഡ് പീഡിയാട്രിക്‌സ് കൺസൾട്ടൻ്റായ ശ്രീനിവാസ മൂർത്തി സിഎൽ പറഞ്ഞു. 'ഇതുപോലൊരു കേസ് ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഓരോ 1000 പ്രസവങ്ങളിലും 2.5 എണ്ണം 23 ആഴ്‌ച പ്രായമായ കുട്ടികളുടേതായിരിക്കും. എന്നാല്‍ ഈ കുട്ടികളിൽ 50 ശതമാനവും ജനിച്ച് ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ മരിക്കാനാണ് സാധ്യത. എന്നാല്‍ ശിശുക്കളുടെ വെൻ്റിലേറ്ററുകൾ, ഇൻകുബേറ്ററുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ഉപയോഗിച്ച് ഈ കുട്ടികളുടെ ചികിത്സ ഉറപ്പാക്കും' എന്ന് ഡോക്‌ടര്‍ പറഞ്ഞു.

ആദ്യം പോയ ആശുപത്രിയില്‍ നിന്ന് തങ്ങളെ ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ഇരട്ടക്കുട്ടികളുടെ പിതാവ് പറഞ്ഞു. ഇവിടെ ഇത്രയും ചെലവ് ഉണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. തങ്ങൾക്ക് സഹായം നൽകിയ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പ്രത്യേകിച്ച് ഇവിടുത്തെ ഡോക്‌ടർമാരോടും കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ മുഴുവൻ തങ്ങള്‍ ഇവിടെയായിരുന്നു. ആശുപത്രി തങ്ങള്‍ക്ക് വീടായി മാറി എന്നും കുട്ടികളുടെ പിതാവ് പറഞ്ഞു.

നവജാത ശിശുക്കളുടെ പരിചരണം: അടുത്ത മൂന്ന് മുതല്‍ നാല് മാസം വരെ ഇരട്ടക്കുട്ടികളായ നവജാത ശിശുക്കള്‍ തീവ്രപരിചരണ വിഭാഗത്തിലായിരിക്കും. ഇൻട്രാവെൻട്രിക്കുലാർ ഹെമറേജ് (IVH), അണുബാധ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ നാല് മാസത്തെ നിരീക്ഷണ കാലയളവില്‍ ഉണ്ടാകാന്‍ പോകുന്ന വെല്ലുവിളികള്‍. പൂര്‍ണമായി വളരാത്ത ശ്വാസകോശമായതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിന് കാരണമാകാം. ഇത് തടയുന്നതിന് വെൻ്റിലേഷൻ ഉറപ്പുവരുത്തണം.

രോഗപ്രതിരോധ ശേഷി കുറവായതിനാൽ മാസം തികയാതെ ജനിക്കുന്ന ശിശുക്കൾക്ക് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ക്ക് പിടിപെടാൻ സാധ്യതയുള്ള അണുബാധ നിയന്ത്രിക്കാൻ മുൻകരുതലുകൾ എടുക്കണം. വളരെ ഭാരം കുറഞ്ഞ ഇരട്ടക്കുട്ടികള്‍ക്ക് ഭക്ഷണം നൽകുന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ദഹനനാളത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണമാകാം. ഭാഗ്യവശാൽ രണ്ട് കുഞ്ഞുങ്ങൾക്കും കാര്യമായ ദഹന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകത്താകമാനം 0.3% കുട്ടികളാണ് 600 ഗ്രാമില്‍ താഴെ ഭാരത്തോടെ ജനിക്കുന്നത്. ഇതിന്‍റെ ഭാഗമാണ് ഈ ഇരട്ടക്കുട്ടികളും. 23 ആഴ്‌ചയ്‌ക്ക് ശേഷം ജനിച്ച കുട്ടികള്‍ ജീവിക്കാനുളള സാധ്യത 23.4 ശതമാനം മാത്രമാണ്. 23 ആഴ്‌ച പ്രായമുളള ഇരട്ടക്കുട്ടികളെ ഇതിന് മുന്‍പ്‌ ഇന്ത്യയില്‍ പരിചരിച്ചിട്ടില്ല.

Also Read: ഇരട്ടകളായ ഗര്‍ഭസ്ഥ ശിശുക്കളിലൊരാള്‍ മരിച്ചു; അതീവ ശ്രദ്ധയോടെ പുറത്തെടുത്തു, രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് 18 ആഴ്‌ചകള്‍ക്ക് ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.