ന്യൂഡല്‍ഹി: എയർ ഇന്ത്യ-വിസ്‌താര ലയനത്തിന് ശേഷമുള്ള ആദ്യ വിമാന സര്‍വീസ് തിങ്കളാഴ്‌ച (നവംബര്‍ 11) രാത്രി ദോഹയിൽ നിന്ന് പുറപ്പെട്ട് മുംബൈയിലെത്തി. 'AI2286' എന്ന വിമാനം തിങ്കളാഴ്‌ച പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. വിമാനം ചൊവ്വാഴ്‌ച (നവംബര്‍ 12) രാവിലെ മുംബൈയിൽ എത്തി. ലയനത്തിന് ശേഷം ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ആദ്യ സര്‍വീസായിരുന്നു. ദോഹയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വീസിന്‍റെ ദൈര്‍ഘ്യം 3 മണിക്കൂറാണ്.
ബുക്കിങ് സമയത്ത് വിസ്‌താര ഫ്ലൈറ്റുകളെ യാത്രക്കാര്‍ക്ക് തിരിച്ചറിയുന്നതിനായി എയർ ഇന്ത്യ സര്‍വീസ് നടത്തുന്ന വിസ്‌താര വിമാനങ്ങള്‍ക്ക് 'AI2XXX' എന്ന കോഡ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ-വിസ്‌താര ലയനത്തിന് ശേഷമുള്ള ആഭ്യന്തര വിമാന സര്‍വീസിന്‍റെ ഭാഗമായി AI2984 എന്ന വിമാനം മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ഇന്ന് പുറപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
#WATCH | Ahmedabad, Gujarat: Airport staff bid farewell to Vistara's flight that departed to Delhi. (11.11)
— ANI (@ANI) November 11, 2024
Vistara merged with Air India on Monday.
(Source: Ahmedabad Airport PRO) pic.twitter.com/nES6d7kXQP
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 നവംബറില്‍ പ്രഖ്യാപിച്ച വിസ്‌താര-എയര്‍ ഇന്ത്യ ലയനം, കൃത്യം രണ്ട് വര്‍ഷത്തിന് ശേഷമാണ് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 3 ന് വിസ്‌താര തങ്ങളുടെ ടിക്കറ്റ് ബുക്കിങ് അവസാനിപ്പിച്ചിരുന്നു. നവംബര്‍ 11 ന് ശേഷം വിസ്‌താര വിമാനങ്ങള്‍ക്കായി ടിക്കറ്റ് എടുത്ത ഏകദേശം ഒന്നേക്കാല്‍ ലക്ഷത്തോളം യാത്രക്കാരാണ് ലയനത്തിന് ശേഷം എയര്‍ ഇന്ത്യ-വിസ്‌താര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത്.
Thank you for being part of this unforgettable journey and showering us with your #VistaraLove. We will forever cherish these memories.
— Vistara (@airvistara) November 11, 2024
Please follow @airindia for all the latest updates. pic.twitter.com/Dz1xjDNNIJ
വിസ്‌താരയുടെ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങളില്‍ സഞ്ചരിക്കാൻ സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ലയനത്തിന് പിന്നാലെ യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ അധികൃതര്‍ ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു വിസ്‌താരയുടെ അവസാന സര്‍വീസ്. ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും തമ്മിലുള്ള സംയുക്ത സംരംഭമായ വിസ്‌താരയാണ് എയർ ഇന്ത്യയുമായി ലയിച്ചത്. 2015 ല്‍ സര്‍വീസ് ആരംഭിച്ച വിസ്‌താര ആകെ 9 വര്‍ഷത്തോളം സര്‍വീസ് നടത്തി. 70 വിമാനങ്ങളുള്ള വിസ്‌താര പ്രതിദിനം ഏകദേശം 350 വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു.
ലയനത്തിന് പിന്നാലെ 103 ആഭ്യന്തര, 71 അന്താരാഷ്‌ട്ര റൂട്ടുകളിലായി 208 എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരം എയര്‍ ഇന്ത്യ ഒരുക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ലയനത്തിനുശേഷം സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിലേക്ക് 3,194.5 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തും.