ETV Bharat / bharat

ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം,വെടിവെപ്പ്; ഒരാള്‍ക്ക് പരിക്കേറ്റു - വെടിവെപ്പ്

മഹാരാജ് ബഡാ ഏരിയയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്.

Firing at BJP office  Gun fire  ബിജെപി ഓഫീസിന് മുന്നില്‍ വെടിവെപ്പ്  വെടിവെപ്പ്  ഗ്വാളിയോര്‍
Gun Firing In Front Of BJP Office In MP's Gwalior
author img

By ETV Bharat Kerala Team

Published : Mar 3, 2024, 9:28 PM IST

ഗ്വാളിയോര്‍ : മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിന് പിന്നാലെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്വാളിയോറിൽ നിന്ന് മത്സരിക്കുന്ന ഭരത് സിംഗ് കുശ്‌വാഹയുടെ അനുയായികൾ തമ്മില്‍ നടന്ന തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ഇന്ന് (03-03-24)ഉച്ചയോടെയാണ് സംഭവം.കുശ്‌വാഹ പാർട്ടി ഓഫീസ് വിട്ട് ഏതാനും മിനിറ്റുകൾക്കകമാണ് വാക്കേറ്റമുണ്ടായത്.

വെടിവെപ്പില്‍ ധർമ്മേന്ദ്ര സിംഗ് ഗുർജര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുർജറിന്‍റെ കൈക്ക് ആണ് വെടിയേറ്റത്. മഹാരാജ് ബഡാ ഏരിയയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്.

വെടിയുതിര്‍ത്ത റുസ്‌തം സിങ്ങിനെ പിടികൂടിയതായി കോട്വാലി സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് ഗുപ്‌ത പറഞ്ഞു. ഇയാളില്‍ നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read : ബംഗാളി സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം; സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബിജെപി രാജ്യസഭാ സ്ഥാനാർത്ഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.