ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകന്‍റെ കടയ്‌ക്ക് നേരെ വെടിവയ്‌പ്പ് - FIRING AT AAP WORKER SHOP - FIRING AT AAP WORKER SHOP

മീരാൻ സാഹിബ് ഏരിയയില്‍ അജ്ഞാത സംഘത്തിന്‍റെ ആക്രമണം.

JAMMU AND KASHMIR  ABBU JATT  FIRING AT BAKERY SHOP  വെടിവെയ്‌പ്പ്
Jammu and Kashmir Unidentified Gunmen Open Fire At Sweet Shop In Miran Sahib Area
author img

By ANI

Published : Apr 28, 2024, 10:40 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ മീരാൻ സാഹിബ് ഏരിയയില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ബേക്കറി കടയ്‌ക്ക് നേരെ വെടിയുതിര്‍ത്ത് അജ്ഞാതര്‍. ഇന്നലെ വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. 'അബ്ബു ജാട്ട്' എന്ന പേരിൽ അറിയപ്പെടുന്ന ഗുണ്ട സംഘം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും എന്നും ഗുണ്ടാസംഘം മുന്നറിയിപ്പ് നല്‍കുന്നു. 'ഞങ്ങൾ പറയുന്ന കാര്യങ്ങൾ ആരും ശ്രദ്ധിക്കപ്പെടാതെ പോയാൽ, ഇത് കൂടുതൽ വഷളായേക്കാം. ഞങ്ങൾ ഇവിടെയാണെങ്കിലും ഞങ്ങളുടെ സഹോദരങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്ന കാര്യം ഓര്‍ക്കണം.

ഞങ്ങള്‍ എപ്പോഴും സമാധാനത്തോടെയിരിക്കും എന്ന് ആരും കരുതേണ്ട. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വായുവിലേക്ക് ആയിരിക്കില്ല അടുത്ത ബുള്ളറ്റ് പോകുക'- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഗുണ്ട സംഘം അറിയിച്ചു. വെടിവയ്പ്പ് നടന്നതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Also Read : സോപോറില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു - ENCOUNTER IN SOPORE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.