രംഗറെഡ്ഡി(തെലങ്കാന): മൂന്ന് കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌തു. രംഗറെഡ്ഡി ജില്ലയിലെ ശങ്കർപള്ളി മണ്ഡലിൽ തിങ്കളാഴ്‌ച രാവിലെയാണ് സംഭവമുണ്ടായത്. തങ്കുതുരു സ്വദേശി രവി (35) ആണ് ആത്മഹത്യ ചെയ്‌തത്.
സംഭവം ഇങ്ങനെ: രവി ഒരു നിക്ഷേപ പദ്ധതിയിൽ ചേർന്നിരുന്നു. പദ്ധതി പ്രകാരം 1000 രൂപ നിക്ഷേപിച്ചാൽ കമ്പനി 3000 രൂപ നൽകുമെന്നും 58 ദിവസത്തേക്ക് ഒരു ലക്ഷം രൂപ നൽകിയാൽ കമ്പനി 5 ലക്ഷം രൂപ നൽകുമെന്നുമായിരുന്നു അദ്ദേഹം തന്‍റെ കൂട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.
പിന്നീട് രവിയുടെ വാക്ക് വിശ്വസിച്ച് കുറച്ചുപേർ പണം നിക്ഷേപിച്ചു. എന്നാൽ നിക്ഷേപകർക്ക് സ്‌കീം മാനേജർ പണം നൽകിയില്ല. തുടർന്ന് പണം ആവശ്യപ്പെട്ട് ഇവർ രവിയെ സമീപിക്കുകയും ഒരോരുത്തരായി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വരാൻ തുടങ്ങി.
ALSO READ:അച്‌ഛന്‍റ കൊടും ക്രൂരത; മൂന്ന് മക്കളെ ജീവനോടെ കത്തിച്ചു
പണം എങ്ങനെ തിരിച്ചുനൽകാൻ കഴിയുമെന്നറിയാതെ രവി തന്‍റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തുകയും പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.