ETV Bharat / bharat

കങ്കണയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശത്തില്‍ രോഷാകുലരായി കർഷക സംഘടനകള്‍; ബിജെപി എംപി മാപ്പ് പറയണമെന്ന ആവശ്യം ശക്തം - Demand for Apology From Kangana - DEMAND FOR APOLOGY FROM KANGANA

കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് കർഷക സംഘടനകള്‍.

FARMERS UNIONS KANGANA RANAUT  KANGANA REMARK ON FARMERS AGITATION  കങ്കണ കര്‍ഷക വിരുദ്ധ പരാമര്‍ശം  കങ്കണ കര്‍ഷക സമരം വിവാദം
Kangana Ranaut (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 6:56 PM IST

ന്യൂഡൽഹി : കര്‍ഷക സമരത്തെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് മാപ്പു പറയണമെന്ന് കർഷക സംഘടനകള്‍. കങ്കണയുടെ പരാമര്‍ശം അപകീര്‍ത്തികരവും വസ്‌തുതാവിരുദ്ധവുമാണെന്നും പറഞ്ഞ സംഘടനകള്‍ പരാമര്‍ശത്തെ ശക്തമായി അപലപിച്ചു. കങ്കണ നിരന്തരം കർഷകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നുണ്ടെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.

'ഇത്തരത്തിലുള്ള പ്രസ്‌താവനകൾ സാമൂഹിക ഘടനയെ നശിപ്പിക്കുകയും താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ആളുകളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും. അവരുടെ വിശ്വാസ്യതയെയും ഇത് ബാധിക്കും.'- ബികെയു (ഷഹീദ് ഭഗത് സിങ്) പ്രസിഡന്‍റ് അമർജീത് സിങ് മൊഹ്‌രി ഇടിവി ഭാരതിനോട് പറഞ്ഞു.

'കങ്കണ റണാവത്ത് ഇത്തരം പ്രസ്‌താവനകളിലൂടെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നിയന്ത്രിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കും.'- ബികെയു (നോൺ-പൊളിറ്റിക്കൽ) അംഗമായ ധർമേന്ദ്ര മാലിക് ഇടിവി ഭാരതിനോട് പറഞ്ഞു.

റണാവത്തിന്‍റെ അഭിപ്രായങ്ങള്‍ അപകീർത്തികരവും വസ്‌തുതാവിരുദ്ധവുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു. ഇന്ത്യയിലെ കർഷക പ്രസ്ഥാനത്തെ ദേശവിരുദ്ധമെന്ന് വിളിക്കുന്നതിന് മുമ്പ് കങ്കണ അതിന്‍റെ ചരിത്രവും രാഷ്‌ട്രീയവും പഠിക്കാൻ ശ്രമിക്കണമെന്ന് എസ്‌കെഎം നിര്‍ദേശിച്ചു. അനുചിതവും തെറ്റായതുമായ പ്രസ്‌താവനകൾക്ക് ബിജെപി എംപി കർഷകരോട് നിരുപാധികം മാപ്പ് പറയണമെന്നും എസ്കെഎം ആവശ്യപ്പെട്ടു.

വിവാദപരമായ പ്രസ്‌താവനകൾ നടത്തി പേരും പ്രശസ്‌തിയും നേടാനാണ് കങ്കണ റണാവത്ത് ശ്രമിക്കുന്നതെന്ന് മറ്റൊരു കർഷക നേതാവ് ഗുരംനീത് മങ്ങാട്ട് ഇടിവി ഭാരതിനോട് പറഞ്ഞു. ഇപ്പോൾ അവരുടെ പാർട്ടി തന്നെ അവരെ തള്ളിപ്പറഞ്ഞതായും ഗുരംനീത് ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന സിനിമയുടെ പബ്ലിസിറ്റി മുന്‍നിര്‍ത്തിയാണ് കങ്കണ ഇത് ചെയ്‌തതെന്ന് ബിജ്‌നോറിലെ ബികെയു ജില്ലാ യൂത്ത് പ്രസിഡന്‍റ് വരീന്ദർ സിങ് ബത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. കർഷകർക്കെതിരെ പരാമർശങ്ങൾ നടത്തിയ റണാവത്തിനെതിരെ കർശന നടപടിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കർഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തുന്ന വീഡിയോ കങ്കണ റണാവത് പങ്കുവെച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതായി കങ്കണ ആരോപിച്ചു. കർഷകര്‍ക്ക് പിന്നിൽ വിദേശ ശക്തികളാണെന്നും ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിച്ചേനേ എന്നും കങ്കണ പറയുന്നുണ്ട്.

പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കങ്കണയ്ക്കും ബിജെപിക്കുമെതിരെ ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ബിജെപി നേതൃത്വം കങ്കണ റണാവത്തിനെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരുന്നു. കങ്കണ റണാവത്തിന്‍റെ പ്രസ്‌താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായും പാര്‍ട്ടി പ്രസ്‌താവനയില്‍ പറഞ്ഞു.

പാർട്ടിയുടെ നയപരമായ വിഷയങ്ങളിൽ പ്രസ്‌താവന നടത്തുന്നതിന് കങ്കണയ്‌ക്ക് അനുവാദമോ അധികാരമോ ഇല്ലെന്നും ബിജെപി പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്‌താവനകളുണ്ടാവരുതെന്ന് കങ്കണയ്‌ക്ക് താക്കീത് നല്‍കിയതായും ബിജെപി പ്രസ്‌താവനയില്‍ പറഞ്ഞു.

Also Read : 'കര്‍ഷക സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നു'; അവഹേളിച്ച് കങ്കണ റണാവത്, വ്യാപക പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.