അംബാല: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിനുപിന്നാലെ സുരക്ഷാ സന്നാഹങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കി. അംബാല-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു.
ശംഭു അതിര്‍ത്തിയില്‍ നിന്ന് 101 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പാന്ധേര്‍ അറിയിച്ചിട്ടുള്ളത്. മാര്‍ച്ച് 297മത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഖനൗരി അതിര്‍ത്തിയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനുമതിയില്ലാതെ പ്രതിഷേധം നടത്താനായി നോയ്‌ഡയിലെ രാഷ്‌ട്രീയ ദളിത് പ്രേരണ സ്ഥലിലേക്ക് സീറോ പോയിന്‍റില്‍ നിന്നെത്തിയ 34 കര്‍ഷകരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ജയിലിലടച്ചതായും പൊലീസ് വ്യക്തമാക്കി.
നോയ്‌ഡയിലും ഗ്രേറ്റര്‍ നോയ്‌ഡയിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചംഗസമിതിയെ നിയോഗിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍ സാഗറാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്പ്മെന്‍റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അദ്ദേഹം.
അഞ്ചംഗങ്ങളാണ് സമിതിയിലുള്ളത്. വിഷയം കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകുന്ന വിദഗ്‌ധരെയാണ് സമിതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. അനില്‍കുമാര്‍ സാഗര്‍, പിയൂഷ് വര്‍മ്മ, സഞ്ജയ് ഖത്രി, ശ്രീവാസ്‌തവ, കപില്‍ സിങ് എന്നിവരാണ് സംഘത്തിലുള്ളത്. റിപ്പോര്‍ട്ടും ശുപാര്‍ശകളും സമിതി ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തിരുന്നു. കുറഞ്ഞ താങ്ങുവില ഉറപ്പാക്കുകക, നഷ്‌ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുള്ളത്.