ചണ്ഡീഗഡ് : കര്‍ഷകരുടെ സമരം കനത്തതിന് പിന്നാലെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് മൊബൈല്‍ സേവനത്തിനുള്ള നിരോധനം നീട്ടി. നാളെ വരെയാണ് (ഫെബ്രുവരി 23) നിരോധനം നീട്ടിയിട്ടുള്ളത്. ഹരിയാന ഭരണകൂടം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് മൊബൈല്‍ സേവനങ്ങളുടെ നിരോധനം നീട്ടിയിട്ടുള്ളത് (Farmer's protest In Haryana).
മൊബൈല്‍ ഫോണിലൂടെ എസ്‌എംഎസ് വഴിയും വാട്‌സ്‌ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സമരം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാര്‍ നടപടി. ഏഴ് ജില്ലകളില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളുടെ നിരോധനം നീട്ടിയെതെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. ഫെബ്രുവരി 23 വരെ നിരോധനം തുടരും.
സംസ്ഥാനത്ത് നിയമ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും സംസ്ഥാന ഭരണകൂടം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകരും ഹരിയാന പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡാറ്റാ സിങ് ഖനൗരി മേഖലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ കുറിച്ച് പൊലീസ് എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ടു (Internet Suspension Extended In Haryana).
ഡാറ്റ സിങ് ഖനൗരി മേഖലയില്‍ വച്ച് പൊലീസ് സംഘത്തെ കര്‍ഷകര്‍ വളഞ്ഞു. തുടര്‍ന്ന് പൊലീസിന് നേരെ കര്‍ഷകര്‍ മുളക് പൊടി വിതറിയെന്നും പൊലീസ് എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു. കൂടാതെ കല്ലുകളും വടികള്‍ കൊണ്ടും കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചു. സംഭവത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു.
സംഘര്‍ഷ കലുഷിതമായി ചലോ മാര്‍ച്ച് : കഴിഞ്ഞ ദിവസമാണ് കര്‍ഷകരുടെ ചലോ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഭട്ടിന്‍ഡയിലെ യുവകര്‍ഷകന്‍ മരിച്ചുവെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍ ഏകതാ മല്‍വാ വൈസ് പ്രസിഡന്‍റ് ഗുര്‍വീന്ദര്‍ സിങ് പറഞ്ഞു. ചലോ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതോടെ പൊലീസ് കണ്ണീര്‍ വാതകം ഷെല്‍ പ്രയോഗിച്ചു. ഇതിനിടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കര്‍ഷകമാണ് മരിച്ചത് (Clash In Delhi Chalo March).
Also Read: കര്‍ഷക മാര്‍ച്ചിനുനേരെ പൊലീസ് നടപടി; യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടെന്ന് ഗുർവീന്ദർ സിങ്ങ്