ETV Bharat / bharat

കർഷക സമരം : ഡൽഹി ചലോ മാർച്ച് നാളെ പുനരാരംഭിക്കുമെന്ന് കിസാൻ മസ്‌ദൂർ മോർച്ച - കർഷക സമരം

കേന്ദ്രവുമായുള്ള കർഷകരുടെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡൽഹി ചലോ മാർച്ച് നാളെ പുനരാരംഭിക്കുമെന്ന് കിസാൻ മസ്‌ദൂർ മോർച്ച നേതാവ് സർവാൻ സിംഗ് പന്ദർ.

Farmer leader Sarwan Singh Pandher  Delhi Chalo march  Farmers protest  കർഷക സമരം  ഡൽഹി ചലോ മാർച്ച്
Farmers to go ahead with 'Delhi Chalo' march
author img

By ETV Bharat Kerala Team

Published : Feb 20, 2024, 9:56 AM IST

ന്യൂഡൽഹി : നാളെ (ഫെബ്രുവരി 21) രാവിലെ 11 മണിക്ക് ഡൽഹി ചലോ മാർച്ച് (Delhi Chalo March) പുനരാരംഭിക്കുമെന്ന് കിസാൻ മസ്‌ദൂർ മോർച്ച നേതാവ് സർവാൻ സിംഗ് പന്ദർ (Farmer leader Sarwan Singh Pandher). ഒന്നുകിൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം. അല്ലെങ്കിൽ ബാരിക്കേഡുകൾ നീക്കി ഡൽഹിയിലേക്ക് മാർച്ച് നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചു (Farmers Protest).

'ഒരു കാരണവശാലും ഞങ്ങളെ ഡൽഹിയിൽ പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകരുമായി ചർച്ച നടത്തി പരിഹാരം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങളെ അനുവദിക്കണം. ഞങ്ങൾ ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിക്കുമ്പോൾ ഷെല്ലാക്രമണം നടത്തുന്നു. ട്രാക്‌ടറുകളുടെ ടയറുകളിലേക്ക് വെടിയുതിർക്കുന്നു. കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കില്ലെന്നാണ് ഹരിയാന ഡിജിപി പറഞ്ഞത്.

എങ്കിൽ അത് ഉപയോഗിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഹരിയാനയിലെ സ്ഥിതി കശ്‌മീരിലെ പോലെയാണ്. ഞങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാരായിരിക്കും'- കർഷക നേതാവ് സർവാൻ സിംഗ് പറഞ്ഞു.

കേന്ദ്രവുമായി ഇന്നലെ കർഷകർ നാലാം ഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച പരാജയപ്പെട്ടുവെന്നും കാർഷിക വിരുദ്ധ നയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരുമെന്നും സംഘടനകൾ അറിയിച്ചു. പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ എംഎസ്‌പി നിരക്കിൽ വാങ്ങാനുള്ള സർക്കാർ നിർദേശം തള്ളിക്കളയുന്നു.

ബാക്കിയുള്ള വിളകളെ എംഎസ്‌പിയുടെ പരിധിയിൽ നിന്ന് മാറ്റി നിർത്തുന്നത് ഉചിതമല്ലെന്നും കർഷകർ അറിയിച്ചു. സ്വാമിനാഥൻ കമ്മിഷന്‍ ശുപാർശ ചെയ്യുന്ന എംഎസ്‌പിയുടെ 'സി-2 പ്ലസ് 50 ശതമാനം' എന്ന ഫോർമുലയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.

Also read: കർഷക സമരം: കേന്ദ്രവുമായുള്ള ചർച്ച പരാജയം, കാർഷിക വിരുദ്ധ നയങ്ങൾക്കെതിരായ സമരം തുടരും

സർക്കാർ നിർദേശം കൊണ്ട് കർഷകർക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ലെന്ന് നേതാക്കൾ പറയുന്നു. 23 വിളകൾക്ക് സർക്കാർ എംഎസ്‌പി ഗ്യാരണ്ടി നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ചണ്ഡിഗഡിൽ വച്ച് ഇന്നലെ (ഫെബ്രുവരി 19) വൈകുന്നേരമാണ് കേന്ദ്രമന്ത്രിമാരും കർഷകരും തമ്മിൽ ചർച്ച നടന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരാണ് ചർച്ച നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.